Loader

കാബേജ് തോരന്‍ (Cabbage Thoran)

By : | 0 Comments | On : October 29, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



കാബേജ് തോരന്‍

തയ്യാറാക്കിയത്:- റെബിന ഷാനു

ആവശ്യമുള്ള സാധനങ്ങള്‍:-

കാബേജ് അരിഞ്ഞത്
തേങ്ങ -ഒരു പകുതി (ചിരകിയത്)
പച്ചമുളക് -നാലെണ്ണം(നെടുകെ പിളര്‍ന്നത്)
ഉപ്പ് -പാകത്തിന്
കറിവേപ്പില -രണ്ട് തണ്ട്
മഞ്ഞള്‍ ‍-പാകത്തിന്
കടുക്
വറ്റല്‍ മുളക് -രണ്ടെണ്ണം
ഉഴുന്നുപരിപ്പ് -അര സ്പൂണ്‍

പാകം ചെയ്യുന്ന വിധം:

കാബേജ് അരിഞ്ഞതിലേയ്ക്കു തേങ്ങ ചിരകിയതും പച്ചമുളക് കീറിയതും മഞ്ഞളും പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി തിരുമ്മുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക്, വറ്റല്‍ മുളക്, ഉഴുന്നു പരിപ്പ്, കറിവേപ്പില എന്നിവ ചേര്‍ത്ത് താളിക്കുക. ഇതിലേയ്ക്കു തിരുമ്മിയ കാബേജ് ചേര്‍ത്ത് അല്പം വെള്ളം തൂകി അടച്ചു വേവിയ്ക്കുക. മൂടി തുറന്ന് നന്നായി ഇളക്കുക. വെള്ളം പൂര്‍ണ്ണമായും വറ്റിയ ശേഷം അടുപ്പില്‍ നിന്നുമിറക്കുക





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.