Loader

ചിക്കൻ കബ്സ (Chicken Kabsa)

By : | 1 Comment | On : July 9, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

ചിക്കൻ കബ്സ (Chicken Kabsa)

എട്ട് പേർക്ക്….

തയ്യാറാക്കിയത്:- ഹമീദ് മസ്താൻ

ആവശ്യമുള്ള സാധനങ്ങൾ എട്ട് പേർക്ക്….

ബസ്മതി റൈസ് ഒന്നര കിലോ…
ചിക്കൻ രണ്ടെണ്ണം തൊലിയോട് കൂടെ (ഒന്ന് നാല് കഷ്ണങ്ങളാക്കിയത്)…
സവാള മീഡിയം മൂന്നെണ്ണം (ചെറുതായി കൊത്തിയരിഞ്ഞത്)
തക്കാളി നാലെണ്ണം കൊത്തിയരിഞ്ഞത്…
കേരറ്റ് വലുത് മൂന്നെണ്ണം വളരേ ചെറുതായി കൊത്തിയരിഞ്ഞത്..
ഇഞ്ചി , വെളുത്തുള്ളി പേസ്റ്റ് രണ്ട് ടീസ്പൂൺ…
പച്ച മുളക് optionel നാലെണ്ണം നെടുകെ പിളർന്നത്…
തക്കാളി പേസ്റ്റ് 50 ഗ്രാം…
കബ്സ മസാല മൂന്ന് വലിയ സ്പൂൺ…
ഉപ്പ് ആവശ്യത്തിന്…
ഏലക്ക അഞ്ച് , പട്ട ഒരു കഷ്ണം , ഗ്രാമ്പൂ അഞ്ചാറെണ്ണം , കുരുമിളക് പത്തെണ്ണം , ഉണക്ക നാരങ്ങ രണ്ടെണ്ണം….

ഓറഞ്ചിൻറെ തൊലി ചിരവിയെടുത്തത് ഒരു ടീസ്പൂൺ..

ഓയിൽ നാല് ടീസ്പൂൺ….
ഒലീവ് ഓയിലാണ് നല്ലത്…

ഉണ്ടാക്കുന്ന വിധം…
അരി കഴുകി വൃത്തിയാക്കി അര മണിക്കൂർ മുമ്പ് തന്നെ വെള്ളത്തിൽ കുതിർത്ത് വെക്കുക…

ചോറ് വേവാൻ ആവശ്യമായ ഒരു പാത്രം അടുപ്പിൽ വെച്ച് അതിലേക്ക് എണ്ണയൊഴിക്കുക…
എണ്ണയിലേക്ക് പട്ട, ഗ്രാമ്പൂ , ഏലക്ക , കുരുമിളക് ഉണക്ക നാരങ്ങ പൊളിച്ചതും ഇടുക…
ഉടനേ സവാള അതിലേക്ക് ഇട്ട് കൊടുത്ത് വഴറ്റുക…
സവാള ബ്രൗൺ കളർ ആയാൽ അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് ഇളക്കി കൊടുക്കുക..
പച്ച മണം മാറിക്കഴിഞ്ഞാൽ ടുമാറ്റോ പേസ്റ്റിട്ട് ഇളക്കുക…
പിന്നീട് തക്കാളിയും ഇട്ട് കൊടുക്കുക…
ഉപ്പ് ആവശ്യത്തിന് ഇട്ട് കൊടുക്കുക…
അടുത്തതായി കബ്സ മസാലയും ഇട്ട് ഇളക്കിയ ശേഷം കേരറ്റും , ഓറഞ്ച് തൊലിയും ഇട്ട് നന്നായി ഇളക്കി അതിലേക്ക് കോഴി ഇട്ട് ചെറിയ തീയിൽ വെച്ച് കോഴിയുടെ എല്ലാ ഭാഗത്തേക്കും മസാല പിടിക്കും വിധം ഇളക്കി യോജിപ്പിക്കുക….
ചെറിയ തീയിൽ അഞ്ച് മിനിറ്റ് വെച്ച് കോഴി ഒന്ന് മറിച്ചിട്ട് വീണ്ടും ഒരു അഞ്ച് മിനിറ്റ് നേരം ചെറിയ തീയിൽ തന്നെ മൂടി വെക്കുക…..

അരി കഴുകുന്നതിന് മുമ്പ് ഒരു പാത്രത്തിൽ അളന്നു നോക്കി വേണം കഴുകി വെക്കാൻ…
ആ അളന്ന പാത്രത്തിൽ ഒരു പാത്രം അരിയുണ്ടെങ്കിൽ ഒന്നര പാത്രം വെള്ളം എടുത്ത് ആ ചട്ടിയിലേക്ക് ഒഴിച്ച് തീ കൂട്ടി പത്ത് മിനിറ്റ് നേരം തിളപ്പിക്കുക…
ചൂടു വെള്ളം ഒഴിക്കുന്നതായിരിക്കും നല്ലത്…

എന്നിട്ട് കോഴി അതിൽ നിന്നെടുത്ത് ഒരു പരന്ന ട്രേയിൽ വെച്ച് ഓവൺ മുകൾ ഭാഗം മാത്രം കത്തിച്ച് കോഴിയെ ഒന്ന് ചുവപ്പിക്കുക…
ഒരു ഭാഗം ചുവന്ന് കഴിഞ്ഞാൽ കോഴി മറിച്ചിട്ട് മറു ഭാഗവും ചുവപ്പിക്കുക..
ഓവൺ ഇല്ലാത്തവർ നോൺസ്റ്റിക്ക് ഫ്രൈപാനിൽ കുറച്ച് ഒലീവ് ഓയിൽ തടവി അതിൽ കോഴി നിരത്തി വെച്ച് ചെറുതീയിൽ ഇങ്ങിനെ ചെയ്യാവുന്നതാണ്….

കോഴി എടുത്തതിന് ശേഷം അരി വെള്ളം ഊറ്റിക്കളഞ്ഞ് ആ പാത്രത്തിലേക്കിട്ട് വെള്ളം വറ്റുന്നത് വരെ വേവിച്ച് ചെറിയ തീയിൽ പതിനഞ്ച് മിനിറ്റോളം ദമ്മിൽ വെക്കേണ്ടതാണ്…

എന്നിട്ട് ചോറെല്ലാം ദമ്മായി കഴിഞ്ഞാൽ ചോറ് വിളമ്പി അതിന് മേലെ കോഴി വെച്ച് കഴിച്ചു തുടങ്ങാവുന്നതാണ്….

പിന്നെ പൈസയുള്ളോർക്ക് ചോറിൻറെ മുകളിൽ ബദാമും അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും ഫ്രൈ ചെയ്ത് ചോറിനെ അലങ്കരിക്കാവുന്നതാണ്…
പോഷക ഫലവും കൂടും…
കീശ കാലിയാകാതെ നോക്കണം….

തിരക്കിട്ടാണ് എഴുതിയത് …
മനസിലാകാത്തത് വല്ലതുമുണ്ടേൽ ചോദിക്കണം…
മുമ്പ് പറഞ്ഞ പോലെ തന്നെ ഭക്ഷണം ഉണ്ടാക്കാൻ എളുപ്പമാണ്…
റെസിപ്പിയെഴുതി ഉണ്ടാക്കാനാണ് വിഷമം…

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Rijash Babu Parayan Valappil on July 4, 2017

      ?

        Reply

    Leave a Reply

    Your email address will not be published.