പരിപ്പ് വാഴകൂമ്പ് തോരന്‍ (Dal – Banana Blossom Fry)
ഇന്നത്തെ ഉച്ചയൂണിന് പരിപ്പും വാഴകൂമ്പ് തോരനും…..ഹെല്‍ത്തിയായ തോരന്‍….തോരന്റെ കൂടെ വറുത്ത മീന്‍ കൂടി ആയാല്‍ ഊണ് കുശാല്‍……
തയ്യാറാക്കിയത്:- നേഹ മോള്
ചേരുവകള്‍
************
വാഴകൂമ്പ്-1എണ്ണം
പരിപ്പ്-100ഗ്രാം
ചെറിയ ഉളളി-10എണ്ണം
വെളുത്തുള്ളി-6എണ്ണം
തേങ്ങ-1/4മുറി
ചതച്ച മുളക്പൊടി-4ടീ
മഞ്ഞള്‍പൊടി-ഒരു നുള്ള്
ഉപ്പ്-ആവശ്യത്തിന്
വെളിച്ചെണ്ണ-5ടീ
തയ്യാറാക്കുന്നവിധം
********************
പരിപ്പില്‍ കുറച്ച് ഉപ്പും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് വേവിക്കുക…. പകുതി വേവില്‍ എടുത്ത്,വെള്ളം വാര്‍ന്ന് പോകാന്‍ വെക്കുക…
വാഴകൂമ്പ് ചെറുതാക്കി അരിഞ്ഞ് വെക്കുക….
വെളിച്ചെണ്ണ ചൂടാകുമ്പോള്‍ ചെറിയ ഉള്ളിയും വെളുത്തുള്ളിയും ചതച്ചത് ചേര്‍ത്ത് വഴറ്റുക….ഇതിലേക്ക് ചതച്ച മുളകും കറിവേപ്പിലയും ചേര്‍ത്ത് ഒന്ന് മൂപ്പിച്ച്….തേങ്ങ കൂടി ചേര്‍ത്ത് നല്ലതുപോലെ മൊരിച്ച് ഇതിലേക്ക് വാഴകൂമ്പ് ചേര്‍ത്ത് കുറഞ്ഞ തീയില്‍ വേവിച്ച് പാകത്തിന് ഉപ്പ് ചേര്‍ത്ത് വേവിച്ച പരിപ്പ് ചേര്‍ത്തിളക്കി…..നല്ലതു പോലെ വലിയിച്ച് എടുക്കുക….തോരന്‍ റെഡി…..
NB:വാഴകൂമ്പ് അരിഞ്ഞിട്ട് കഴുകിയാല്‍ അതിലെ വിറ്റാമിന്‍സ് നഷ്ടപ്പെടും….
നല്ലതുപോലെ കഴുകിയതിന് ശേഷം അരിഞ്ഞ് കുറച്ച് മഞ്ഞള്‍പൊടിയും വെളിച്ചെണ്ണയും ചേര്‍ത്ത് കൈ കൊണ്ട് നല്ലതുപോലെ തിരുമ്മി വെക്കാം….













