Loader

മുരിങ്ങയില പരിപ്പ് കറി (Drumstick Leaves Dal Curry)

By : | 1 Comment | On : October 10, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

മുരിങ്ങയില പരിപ്പ് കറി

തയ്യാറാക്കിയത്:- റെബിന ഷാനു

ആദ്യം അര കപ്പ് പരിപ്പ് കുക്കറിൽ വേവിക്കണം.

1/2ക്കപ്പ് തേങ്ങ ,
1/2 ടീസ്പൂൺ ജീരകം ,
4 ചെറിയ ഉള്ളി ,
1/4 ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് അരച്ചു എടുക്കാം.

ഒരു ചീനച്ചട്ടിയിൽ 2സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് 3ചെറിയ ഉള്ളി അരിഞ്ഞതും 2 പച്ചമുളകും ഇട്ട് വഴറ്റണം.
അതിലോട്ട് 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി ,1/2 ടീസ്പൂൺ മുളക് പൊടി ഇട്ട് മൂക്കുമ്പോൾ മുരിങ്ങ ഇല ചേർത്ത് വഴറ്റണം..
വേവിച്ച പരിപ്പും ഉപ്പും ചേർത്ത് തിളപ്പിക്കണം ..
അവസാനം തേങ്ങാ അരപ്പു ചേർത്തു ചൂടാക്കണം.( തിളപ്പിക്കരുത് )..

കടുകും കറിവേപ്പിലയും ഉണക്കമുളകും വെളിച്ചെണ്ണയിൽ താളിച്ച് ഇടണം.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Swathy Krishnan on October 3, 2016

      Very nice

        Reply

    Leave a Reply

    Your email address will not be published.