Loader

Green dates lemon pickle

By : | 4 Comments | On : October 17, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



Green dates lemon pickle

*************************
തയ്യാറാക്കിയത് :നിച്ചു കാസര്‍കോട്

1/2 കിലോ പച്ച ഇൗത്തപഴം കഴുകി ചെറുതായി മുറിച്ച് ഉപ്പും മഞ്ഞൾ പൊടി ചേർത്ത് വെള്ളം ഒഴിച്ച് തിളപ്പിച്ച് വെള്ളം വാർത്ത് വെക്കുക ..നാല് ചെറുനാരങ്ങ ആവിയിൽ വേവിച്ചെടുത്ത് ചെറുതായി മുറിച്ച് കുറച്ച് ഉപ്പും ഒരു സ്പൂൺ പഞ്ചസാരയും ചേർത്ത് വെക്കുക..
ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കടുക് ഉലുവ പൊട്ടിച്ച് കറിവേപ്പില 100 ഗ്രാം വെളുത്തുള്ളി 50 ഗ്രാം ഇഞ്ചി എട്ട് പച്ചമുളക് ​​എല്ലാം കൂടി നന്നായി മൂപ്പിക്കുക .. നന്നായി വഴറ്റിയതിന് ശേഷം തിയ്യ് കുറച്ച് വെച്ച് ഒരു സ്പൂൺ മഞ്ഞൾ പൊടി നാല് സ്പൂൺ മുളക് പാെടി( എരുവിന് അനുസരിച്ച് കൂട്ടുകയും കുറക്കുകയും ചെയ്യാം) ഒരു സ്പൂൺ കടുക് പൊടിച്ചതും ഒരു സ്പൂൺ ഉലുവ പൊടിച്ചതും ഒരു സ്പൂൺ കായം ചേർത്ത് നന്നായി മൂപ്പിക്കുക കുറച്ച് വെള്ളം ഒഴിച്ച് , അധികമാവൻ പാടില്ല.. ഒന്ന് തിളച്ച് തിക്കായി വരുമ്പോൾ അതിലേക്ക് വേവിച്ച് വെച്ച ഇൗത്തപഴം ചെറുനാരങ്ങ ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി തീയ്യ് ഒഫ് ചെയ്യുക .. കുറച്ച് വിനാഗിരി ഒഴിച്ച് ഇറക്കി വെക്കുക .. ചൂടാറിയതിന് ശേഷം ഒരു കുപ്പിയിലേക്ക് മാറ്റുക. Recipe by nichu kasaragod





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (4)

    1. posted by Prabina Balan on October 18, 2017

      S

        Reply
    2. posted by Radhika Gopikrishnan on October 17, 2017

        Reply
    3. posted by Dhani Rejeendran on October 17, 2017

      Let’s try ?

        Reply
    4. posted by Niyas Mehbin Chirayinkeezhu on October 17, 2017

      Nice

        Reply

    Leave a Reply

    Your email address will not be published.