Loader

ഗ്രീന്‍പീസ് ഉരുളകിഴങ്ങ് മസാല കറി (Green Peas Potato Masala Curry)

By : | 0 Comments | On : January 3, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


ഗ്രീന്‍പീസ് ഉരുളകിഴങ്ങ് മസാലകറി

തയ്യാറാക്കിയത്:- നേഹ മോൾ

കറി തയ്യാറാക്കുന്ന വിധം
**************************
ഗ്രീന്‍പീസ് -150gm(fresh greenpeas)
ഉരുളകിഴങ്ങ് -2എണ്ണം
സവാള -1എണ്ണം
തക്കാളി -1എണ്ണം
വെളുത്തുള്ളി-6അല്ലി
ഇഞ്ചി -ചെറിയ കഷ്ണം
നാളികേരം -5tsp
മുളക്പൊടി -2tsp
മല്ലിപൊടി -1tsp
മഞ്ഞള്‍പൊടി -1/2tsp
ഗരംമസാല പൊടി -1tsp
വലിയ ജീരകം -1tsp
വെളിച്ചെണ്ണ -ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
താളിക്കാന്‍
************
ചെറിയഉള്ളി-5എണ്ണം
കറിവേപ്പില-2തണ്ട്
തയ്യാറാക്കുന്നവിധം
********************
സവാള,തക്കാളി,പച്ചമുളക് അരിഞ്ഞു വെക്കുക
ഉരുളകിഴങ്ങ് തൊലികളഞ്ഞ് നുറുക്കി വെക്കുക.
വെളുത്തുള്ളി,ഇഞ്ചി പേസ്ററ് ആക്കുക.
മുളക് പൊടി,മല്ലി പൊടി,മഞ്ഞള്‍ പൊടി എല്ലാം കൂടി ചൂടാക്കി വെക്കുക.
നാളികേരം വലിയ ജീരകം കൂട്ടി വറുത്ത്,ചൂടാറുമ്പോള്‍ അരച്ചു വെക്കുക.
പാനില്‍ ഓയില്‍ ഒഴിച്ച് ചൂടാകുമ്പോള്‍ സവാള വഴറ്റുക,വഴന്ന് വരുമ്പോള്‍ തക്കാളി,വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ചേര്‍ക്കുക…എല്ലാം നല്ലതുപോലെ വഴന്ന്
വരുമ്പോള്‍ ചൂടാക്കിയ പൊടികള്‍ ചേര്‍ത്ത് മൂപ്പിക്കുക…
കുക്കറില്‍ ഗ്രീന്‍പീസും,ഉരുളകിഴങ്ങും ഇട്ട് അതിലേക്ക് തയ്യാറാക്കിയ മസാല കൂട്ട് ചേര്‍ത്ത് ഒരു വിസില്‍ അടിക്കുക..gyas ഓഫ് ചെയ്ത് airപോയതിന് ശേഷം,ഉപ്പും,അരച്ചു വെച്ച നാളികേരവും ചേര്‍ത്ത് തിളപ്പിക്കുക….ഗരം മസാല പൊടി ചേര്‍ക്കാം….
ചെറിയ ഉള്ളി അരിഞ്ഞതും,കറിവേപ്പിലയും കൂടി വെളിച്ചെണ്ണയില്‍ മൂപ്പിച്ച് കറിയിലെക്ക് ചേര്‍ക്കാം….Greenpeas potato masala curry ready…..

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.