തേൻ മിഠായി? (Honey Sweet)
തേന്‍ മിഠായി?
……………………..
തയ്യാറാക്കിയത്:- അബീ അമീ
ആവശ്യമുളള സാധനങ്ങള്‍
പച്ചരി. 1കപ്പ്
ഉഴുന്ന്. 1 table spoon
അപ്പസോഡ / ഈസ്റ്റ് – 1/4 tsp
റെഡ് കളര്‍. ഒരു തുള്ളി ( optional )
പഞ്ചസാര. 1 കപ്പ്
വെളളം. 1/4 കപ്പ്
ഓയില്‍ – അര കപ്പ്
ഉണ്ടാക്കുന്ന വിധം
3or 4 മണിക്കൂര്‍ കുതിര്‍ത്ത പച്ചരി,ഉഴുന്ന് എന്നിവ കുറച്ച് വെളളം ചേര്‍ത്ത് മിക്സിയില്‍ അരച്ചെടുക്കുക .ബേക്കിംഗ് പൗഡര്‍ ഒരു നുള്ള് കളര്‍ എന്നിവ കൂടി ചേര്‍ത്ത് നന്നായി യോചിപ്പിച്ച്, ഓരോ സ്പൂണ്‍ വീതം ഓയിലില്‍ ഒഴിച്ച് വറുത്ത് കോരുക.( മൊരിയണ്ട ) പഞ്ചസാര വെളളം ചേര്‍ത്ത് സിറപ്പ് ഉണ്ടാക്കിയിട്ട് ആ സിറപ്പില്‍ കുറച്ച് സമയം കുതിര്‍ത്ത് എടുക്കുക, പഞ്ചസാര പൊടിച്ചോ അല്ലാതെയോ കോട്ട് ചെയ്ത് ( optional)തണുത്ത് കഴിഞ്ഞാല്‍ കഴിക്കാം.