Loader

മസാല ദോശ (Masala Dosa)

By : | 3 Comments | On : January 27, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

മസാല ദോശ
തയ്യാറാക്കിയത് : ഷിഫ്ന സാദത്ത്‌

മസാല ദോശ ഇഷ്ടപ്പെടാത്തവരായിട്ട് ആരും തന്നെ ഉണ്ടാവില്ല, നല്ല ചൂട് മസാല ദോശ എന്നു കേള്‍ക്കുമ്പോള്‍ വായില്‍ വെള്ളമൂറും. അടിപൊളി ഒരു മസാല ദോശയാണ് ഇന്നത്തെ വിഭവം.

അരി- 1/2 കിലോ
ഉഴുന്ന്- 125 ഗ്രാം
ഉപ്പ്- പാകത്തിന്
ഉരുളകിഴങ്ങ്- 1/2 കിലോ
ഗ്രീന്‍പീസ്- 100 ഗ്രാം
സവാള- 1/2 കിലോ
പച്ചമുളക്- 10 എണ്ണം
ഇഞ്ചി- ഒരു കഷണം
കറിവേപ്പില- 2 തണ്ട്
കടുക്- 1 ടീസ്പൂണ്‍
വറ്റല്‍മുളക്- 4 എണ്ണം
മഞ്ഞള്‍പ്പൊടി- 1/2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം :
അരിയും ഉഴുന്നും വെവ്വേറെ 12 മണിക്കൂര്‍ കുതിരാന്‍ വെയ്ക്കുക. ആദ്യം ഉഴുന്നും പിന്നെ അരിയും മിക്‌സിയില്‍ അരച്ചെടുക്കുക. എന്നിട്ട് രണ്ടു മാവും ഒന്നിച്ച് ഇളക്കി ഉപ്പും ചേര്‍ത്ത് പുളിക്കാന്‍ വെയ്ക്കണം. ഉരുളകിഴങ്ങ് പുഴുങ്ങി എടുക്കുക. ഒരു പാനില്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് വറ്റല്‍മുളക് താളിക്കുക. ഇതിലേക്ക് സാവള, ഗ്രീന്‍പീസ്, പച്ചമുളക്, ഇഞ്ചി, മഞ്ഞള്‍പ്പൊടി, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ശേഷം ഉരുളകിഴങ്ങ് പുഴുങ്ങിയത് ഉടച്ചു ചേര്‍ക്കുക. ദോശ കല്ലില്‍ എണ്ണ പുരട്ടി ചൂടാകുമ്പോള്‍ മാവ് ഒഴിച്ച് കനം കുറച്ച് പരത്തി ഒരു വശം ചുവക്കുമ്പോള്‍ രണ്ട് സ്പൂണ്‍ മസാലക്കൂട്ട് വച്ച് ദോശ മടക്കി രണ്ടറ്റവും അമര്‍ത്തി കുറച്ച് എണ്ണ ഒഴിച്ച് മൊരിച്ച് എടുക്കുക .

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (3)

    1. posted by Sooraj Kakkarakkal on January 26, 2017

      സൂപ്പര്‍

        Reply
    2. posted by Sooraj Ks K S on January 26, 2017

        Reply
    3. posted by Ambika Murali on January 26, 2017

        Reply

    Leave a Reply

    Your email address will not be published.