Loader

മിക്സഡ് സ്പ്രിങ് റോൾ (Mixed Spring Roll)

By : | 0 Comments | On : June 17, 2017 | Category : Uncategorized

മിക്സഡ് സ്പ്രിങ് റോൾ (Mixed Spring Roll)

തയ്യാറാക്കിയത്:- സോണിയ അലി

ചേരുവകൾ
മൈദ -അര കപ്പ്
കോൺഫ്ലോർ -2ടീസ്പൂൺ
കോഴിമുട്ട-1
സൺഫ്ലവർ ഓയിൽ -വറുക്കാൻ

ഫില്ലിംഗ് തയ്യാറാക്കുന്നതിന്

ക്യാബേജ് അരിഞ്ഞത് -കാൽ കപ്പ്
കാരറ്റ് -1
സവാള -1
പച്ചമുളക്-2
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് -അല്പം
മല്ലിയില – ആവശ്യത്തിന്
ചെമ്മീൻ അല്ലെങ്കിൽ ചിക്കൻ-കാൽ കപ്പ്
ഉപ്പ്‌ -ആവശ്യത്തിന്
കുരുമുളകുപൊടി -അര ടീസ്പൂൺ
ഗരം മസാലപ്പൊടി -അര ടീസ്പൂൺ
ഓയിൽ -1ടീസ്പൂൺ

ഓയിൽ ചൂടാവുമ്പോൾ ചെമ്മീനിൽ അല്പം കുരുമുളകുപൊടി ,ഉപ്പും ചേർത്ത് വഴറ്റുക.ഇതിലേക്ക് സവാള അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്,ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് വഴറ്റുക.വഴന്നു കഴിഞ്ഞാൽ ക്യാബേജ് അറിഞ്ഞത്,കാരറ്റ് അരിഞ്ഞത് , മല്ലിയില അരിഞ്ഞത് ചേർത്ത് വഴറ്റുക.ശേഷം ഗരം മസാലപ്പൊടി ,ഉപ്പും ,കുരുമുളകുപൊടി ചേർത്ത് ഇളക്കി അടുപ്പിൽ നിന്നും മാറ്റിവെക്കുക.

ഉണ്ടാക്കുന്ന വിധം

മൈദാ, കോൺഫ്ലോർ,ഉപ്പ് , കോഴിമുട്ട എന്നിവയിൽ വെള്ളം ചേർത്ത് മിക്സ് ചെയ്തെടുക്കുക.

ഇത് ചൂടായ പരന്ന നോൺസ്റ്റിക് പാനിൽ ഒഴിച്ച് ചുറ്റിച്ചു കട്ടി കുറഞ്ഞ ദോശ ചുട്ടെടുക്കുക.

ഇതിന്റെ ഒരു ഇതിൽ വശത്തു ഫില്ലിംഗ് വെച്ചു
ചുരുട്ടിയെടുത്ത റോൾ ചൂടായ ഓയിലിൽ ഡീപ് ഫ്രൈ ചെയ്തെടുക്കുക

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.