Loader

രസം (Rasam)

By : | 10 Comments | On : September 3, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

രസം :
ഈസ്റ്റേണ്‍ മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം
മത്സരാര്‍ത്ഥി:-ഫാത്തിമ ഫാത്തി
……………………………………………
വളരെ പെട്ടെന്ന് ഉണ്ടാക്കാന്‍ പറ്റുന്ന ലളിതമായ ചേരുവകള്‍ ചേര്‍ത്തുള്ള ദക്ഷിണ ഭാരതത്തില്‍ ഉടനീളം ഉപയോഗിക്കുന്ന ഒരു കറിയാണ് രസം.

ചേരുവകള്‍

വെളുത്തുള്ളി – 15 എണ്ണം ചതച്ചത്
പുളി – ഒരു ചറുനാരങ്ങാ വലിപ്പത്തില്‍
കടുക് – 1 ടീ സ്പൂണ്‍
വെളിച്ചെണ്ണ – 1 ടീ സ്പൂണ്‍
പച്ചമുളക് – 4 എണ്ണം
വറ്റല്‍ മുളക് – 4 എണ്ണം
കുഞുള്ളി – 2 ടേബിള്‍സ്പുണ്
തക്കാളി – 2 ടേബിള്‍ സ്പൂണ്‍
കുരുമുളക് – 1 ടേബിള്‍സ്പൂണ്‍
ചെറിയ ജീരകം – 1 ടീസ്പൂണ്‍
പെരുംജീരകം – 1 ടീസ്പൂണ്‍
കായം – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം:
ഒരു കപ്പ് വെള്ളത്തില്‍ പുളി പിഴിഞ്ഞ വെള്ളം എടുത്തു വെക്കുക .

മിക്സില്‍ രണ്ടു ജീരകവും കുരുമുളകും വറ്റല്‍മുളകും പൊടിചെടുക്കുക. ശേഷം കായം ചേര്‍ത്ത് ഒന്നുകൂടി അടിചെടുക്കുക.

ഒരു പാന്‍ അടുപ്പില്‍ വെച്ചു ചൂടായാല്‍ വെളിച്ചെണ്ണ ഒഴിച്ചു കടുക് ഇട്ടു പൊട്ടിയാല്‍ അതിലേക്ക് പൊടിച്ചതെല്ലാം ഇട്ടു വഴറ്റുക. ശേഷം പച്ചമുളക് , ഇഞ്ചി വെളുത്തുള്ളി ചതച്ചത്, കുഞ്ഞുള്ളി, തക്കാളി,കറിവേപ്പില ഇട്ടു വഴറ്റുക.
പിന്നീട്, പുളിവെള്ളം ഒഴിച്ചു ആവിശ്യത്തിന് ഉപ്പ് ഇട്ടു ഇളക്കി തിളക്കാന്‍ വെക്കുക. പുളിയോ എരിവോ ആവിശ്യമെങ്കില്‍ കുറച്ചു കൂടി പുളിവെള്ളം കുരുമുളക് എന്നിവ ചേര്‍ക്കാവുന്നതാണ്.
തിളച്ചു മണം വന്നാല്‍ മല്ലിയില കറിവേപ്പിലയിട്ടു തീ ഓഫ് ചെയ്ത് ചൂടോടെ ഉപയോഗിക്കാം.

ഒരു കറി എന്നതിലുപരി രസം ദഹനപ്രക്രിയക്ക് ഏറ്റവും നല്ല ഒരു ഔഷധം കൂടിയാണ്.
(EMPOK #11)

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (10)

    1. posted by Rajeesh K Sivan on September 1, 2016

      Sadhyayil ozhivakkan pattatha item… 🙂

        Reply
    2. posted by രേവതി രൂപേഷ് on September 1, 2016

      My fav, thank u

        Reply
    3. posted by Semi Sathar on September 1, 2016

      Super

        Reply
    4. posted by Subair Nm Subairnmperumanna on September 1, 2016

      ഫാത്തി ,ഷാനിേയയും കാണുന്നു ആഷി കാണാന്‍ ഇല്ലാ എനധാ പ്രധീകഷ ഇല്ലേ

        Reply
    5. posted by Subair Nm Subairnmperumanna on September 1, 2016

      അടി പൊളി രസം my favorate

        Reply
    6. posted by Zulu Ashii on September 1, 2016

      wowww.adipoli

        Reply
    7. posted by Sree Hari on September 1, 2016

      Ginger first listil ella

        Reply
    8. posted by Ziyaa Shani on September 1, 2016

      Woww

        Reply
    9. posted by Nimisha Vijesh on September 1, 2016

      Niz…

        Reply
    10. posted by Najeeba Zainudheen on September 1, 2016

      Super

        Reply

    Leave a Reply

    Your email address will not be published.