Loader

വാനില കേക്ക് (Vanilla Cake)

By : | 3 Comments | On : July 31, 2016 | Category : Uncategorized

വാനില കേക്ക്
“””””””””””””””””””””‘””””
തയ്യാറാക്കിയത്:- ഷിഫ്ന സാദത്ത്

ചേരുവകള്‍
1. മൈദ — 1/2 കപ്പ്
2. ബേക്കിങ് പൗഡര്‍ — 1 ടീസ്പൂണ്‍
3. മുട്ട (വലുത്) — 2 എണ്ണം
4. പഞ്ചസാര (പൊടിച്ചത്) — 1/2 കപ്പ്
5. പാല്‍ — 1/4 കപ്പ്
6. റിഫൈന്‍ഡ് ഓയില്‍ — 1/2 കപ്പ്
7. വാനില എസ്സന്‍സ് — 1 ടീസ്പൂണ്‍
പാകം ചെയ്യുന്നവിധം
1. മൈദയും ബേക്കിങ് പൗഡറും അരിക്കുക.
2. വേറൊരു വലിയ പാത്രത്തില്‍ മുട്ട രണ്ടും പൊട്ടിച്ചൊഴിച്ചു ബീറ്റ് ചെയ്യുക. ഇതിലേക്ക് പൊടിച്ച പഞ്ചസാര കുറേശ്ശ ചേര്‍ത്തുകൊടുത്ത് അടിക്കുക.
3. ഇത് ഇരട്ടി വലിപ്പം ആകുമ്പോള്‍ എസ്സന്‍സും ഓയിലും ചേര്‍ത്തടിക്കുക.
4. ബീറ്റിങ് നിറുത്തിയിട്ട് അരിച്ചുവച്ചിരിക്കുന്ന മൈദയും ബേക്കിങ് പൗഡറും ഇതില്‍ ഫോള്‍ഡ് ചെയ്യുക. പാലും ചേര്‍ത്തിളക്കുക. ഇത് ഒഴിക്കാവുന്നതിലും കുറച്ചുകൂടി അയവില്‍ കിട്ടുന്നതിനാണ്.
5. ബട്ടര്‍ പുരട്ടി മയപ്പെടുത്തിയ മൈക്രോപ്രൂഫായിട്ടുള്ള ഒരു പാത്രത്തിലേക്ക് ഈ മിശ്രിതം ഒഴിച്ച് മേശയില്‍വച്ച് ഒന്നു തട്ടിയശേഷം മൈക്രോവേവ് അവ്‌നില്‍ ഹൈപവറില്‍ 4 മിനിറ്റ് മൈക്രോവേവ് ചെയ്യുക.
6. സ്റ്റാന്‍ഡിങ് ടൈം 4 മിനിറ്റുകൂടി കൊടുക്കുക.
7. വീണ്ടും 10 മിനിറ്റ് തണുപ്പിച്ചശേഷം ബേക്ക് ചെയ്ത പാത്രത്തില്‍നിന്നും മാറ്റുക.നിങ്ങൾക് ഇഷ്ട്ടമുള്ള രീതിയിൽ ഐസിങ് ചെയ്ത് ഡെക്കറേറ്റ് ചെയ്യാം .

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (3)

    1. posted by Suni Jose on July 26, 2016

      Sorry cooker

        Reply
    2. posted by Suni Jose on July 26, 2016

      Can I use this in coiker

        Reply
    3. posted by Shine Vincent Perera on July 26, 2016

      ILA KAANUNNILLALLO

        Reply

    Leave a Reply

    Your email address will not be published.