പനീർ മട്ടർ മസാല/Paneer Mattar Masala
പനീർ മട്ടർ മസാല/Paneer Mattar Masala
തയ്യാറാക്കിയത് :ബിന്‍സി അഭി
വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു കറി ആണ് ഇത്. ടേസ്റ്റ് അടിപൊളി ആണ്.. ക്രീമിനു പകരം ഇവിടെ തൈരാണ് ചേർത്തിരിക്കുന്നത്..
മലയാളത്തിൽ വീഡിയോ കാണാൻ:
https://youtu.be/4GVDpiGYC1U
ആവശ്യമുള്ള സാധനങ്ങൾ
പനീർ cubes 250g
ഗ്രീൻ പീസ് – 1 cup
പേസ്റ്റ് ഉണ്ടാക്കാൻ:
സവാള – 2
തക്കാളി – 2 ചെറുതു
ഇഞ്ചി. -1 കഷ്ണം
വെളുത്തുള്ളി -5,6 അല്ലി
അണ്ടിപ്പരിപ്പ്. – 6 എണ്ണം
oil 1 ടീസ്പൂണ്‍
മസാല ഉണ്ടാക്കാൻ:
ജീരകം. -1/2 ടീസ്പൂണ്‍
മുളക് പൊടി – 1 ടീസ്പൂണ്‍
മഞ്ഞൾ പൊടി 1/2 ടീസ്പൂൺ
മല്ലിപ്പൊടി – 1/2 teaspoon
ഗരം മസാല 1/2 ടീസ്പൂണ്‍
ജീരക പൊടി 1/2 ടീസ്പൂണ്‍
കസൂരി മേത്തി 1/2 ടീസ്പൂണ്‍
തൈരു 2 ടീസ്പൂണ്‍
ഉപ്പു
vegetable oil
മല്ലിയില
രീതി:
പേസ്റ്റ് ഉണ്ടാക്കാനുള്ള ചേരുവകൾ എല്ലാം കൂടി 1 ടീസ്പൂണ്‍ എണ്ണയിൽ നന്നായി വഴറ്റി എടുക്കുക. തണുത്തതിനു ശേഷം നന്നായി അരച്ചെടുക്കുക.
ഒരു പാനിൽ എണ്ണ ഒഴിച്ചു , ജീരകം പൊട്ടിച്ചു മുളക് പൊടി യും മഞ്ഞൾ പൊടിയും ഇട്ടു പച്ച മണം മാറ്റുക. ഇതിലേക്ക് അരച്ചു വെച്ച പേസ്റ്റ് കൂടി ഇട്ടു നന്നായി വഴറ്റുക. പച്ച മണം മാറണം.
ഇതിലേക്ക് 1 cup വെള്ളം ഒഴിച്ചു തിളച്ചതിനു ശേഷം ഗ്രീൻ പീസ് ഇട്ടു കൊടുക്കുക,ശേഷം പനീർ കൂടി ചേർത്തു കൊടുക്കുക..1/2 cup വെള്ളം കൂടി ഒഴിച്ചു നന്നായി തിളപ്പിക്കുക. കസൂരി മെത്തി ഉണ്ടെങ്കിൽ ചേർത്തു കൊടുക്കാം..തൈരു ചേർക്കാം,മല്ലിയില തൂകി വാങ്ങാം..
വീഡിയോ കാണാൻ:
https://youtu.be/4GVDpiGYC1U













