Loader

ഈസ്റ്റേണ്‍ മലയാള പാചകം “മാവേലിക്കൊരു പൊന്‍സദ്യ”

By : | 1 Comment | On : August 14, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ഈസ്റ്റേണ്‍ മലയാള പാചകം “മാവേലിക്കൊരു പൊന്‍സദ്യ”
വിഭവം #8 – സദ്യ സ്പെഷ്യൽ ബോളി
തയ്യാറാക്കിയത് :ബിന്‍സി അഭി

സദ്യ സ്പെഷ്യൽ ബോളി

തിരുവനന്തപുരം സൈഡ് ഒക്കെ സദ്യയിൽ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് ബോളി. പായസവും ബോളിയും കൂടി കഴിക്കുന്നതിന്റെ സ്വാദ് ഒന്ന് വേറെ തന്നെ ആണ്.വീഡിയോ കാണുവാനായി :
https://youtu.be/G_YBaegzNeA

ആവശ്യമുള്ള സാധനങ്ങൾ

കടല പരിപ്പ് – ഒരു കപ്പ്
വെള്ളം – ഒന്നര കപ്പ്
മൈദാ – രണ്ടു കപ്പ്
പഞ്ചസാര – മുക്കാൽ മുതൽ ഒരു കപ്പ് വരെ
ഏലക്ക പൊടി – കാൽ ടീസ്പൂൺ
ഉപ്പു ഒരു നുള്ളു
നല്ലെണ്ണ – മാവു കുഴക്കാൻ ആവശ്യത്തിന്
നെയ്യ് പോളിയിൽ പുരട്ടാൻ
മഞ്ഞ കളർ / മഞ്ഞൾ പൊടി
വെള്ളം മാവ് കുഴക്കാൻ

രീതി :
കടല പരിപ്പ് കുക്കറിൽ മീഡിയം തീയിൽ ഒരു വിസിൽ അടിക്കുക. ആവി നന്നായി പോയതിനു ശേഷം തുറക്കുക.മിക്സിയിൽ ഇട്ടു നന്നായി പൊടിച്ചു എടുക്കുക. മൈദാ ,ഉപ്പു , വെള്ളം , കളർ നല്ലെണ്ണ ചേർത്ത് നന്നായി കുഴച്ചു അര മണിക്കൂർ മാറ്റി വെക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് പൊടിച്ച കടല പരിപ്പും , പഞ്ചസാരയും , ഏലക്ക പൊടിയും കൂടി ചേർത്ത് നന്നായി ഇളക്കി ഉരുട്ടാൻ പാകത്തിന് ആക്കുക. തണുത്തിട്ടു ചെറിയ ഉരുളകൾ ആക്കുക. മൈദയും അതുപോലെ ചെറിയ ഉരുളകൾ ആക്കുക. ശേഷം മാവു ചെറുതായി ഒന്ന് പരാതി അതിനുള്ളിൽ കടല പരിപ്പ് ഉരുള വെച്ച് മൂടി ചപ്പാത്തി പരത്തും പോലെ പരത്തി എടുക്കുക.ചൂടായ തവയിൽ നെയ് പുരട്ടി നന്നായി രണ്ടും വശവും വേവിച്ചു എടുക്കുക. സോഫ്റ്റ് ആയിട്ടുള്ള ബോളി തയ്യാർ ..
വിശദമായി മനസിലാക്കാൻ വീഡിയോ കൂടി കണ്ടു നോക്കൂ ..





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Anonymous on August 14, 2018

      ???adipoli

        Reply

    Leave a Reply

    Your email address will not be published.