അങ്കമാലി മാങ്ങാ കറി :
അങ്കമാലി മാങ്ങാ കറി :
തയ്യാറാക്കിയത് :സ്നേഹ ധനൂജ്
അങ്കമാലിക്കാരുടെ പ്രിയ വിഭവം, ആഘോഷങ്ങളിലും സൽക്കാരങ്ങളിലും ഒഴിച്ച് കൂടാൻ ആവാത്ത സ്പെഷ്യൽ മാങ്ങാ കറി എങ്ങനെ തയ്യാറാക്കാം എന്ന വിശദമായ വീഡിയോ കാണുവാൻ ആയി ലിങ്കിൽ ക്ലിക്ക് ചെയ്യൂ :
https://youtu.be/lAK_W0UnQHo
ചേരുവകൾ :
പച്ച മാങ്ങാ – 2 എണ്ണം (കഷ്ണങ്ങൾ ആക്കിയത് )
ചെറിയുള്ളി -10 എണ്ണം
സവാള – 1 എണ്ണം നീളത്തിൽ അരിഞ്ഞത്.
ഇഞ്ചി – ചെറിയ കഷ്ണം പൊടി ആയി അരിഞ്ഞത്
പച്ചമുളക് – 4 എണ്ണം നീളത്തിൽ അരിഞ്ഞത്
തേങ്ങാ പാൽ – ഒന്നാം പാൽ – 1/2 കപ്പ്
രണ്ടാം പാൽ – 3/4 കപ്പ്
വിനാഗിരി – 1-2 ടേബിൾസ്പൂൺ വരെ
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
ഉപ്പ് – പാകത്തിന്
വെള്ളം – 1 കപ്പ്
കടുക്., ഉലുവ, വറ്റൽമുളക്, കറിവേപ്പില, ചെറിയുള്ളി (താളിച്ചു ചേർക്കാൻ )
തയ്യാറാക്കുന്ന വിധം :
അരിഞ്ഞു വെച്ച, സവാള, ചെറിയുള്ളി, ഇഞ്ചി, പച്ചമുളക്, മാങ്ങാ എന്നിവയെല്ലാം കൂടെ ഒരു പാത്രത്തിലേക്ക് ഇട്ടു, പൊടികൾ ചേർത്ത് ഉപ്പും, വെളിച്ചെണ്ണയും വിനാഗിരിയും ചേർത്ത് നന്നായി തിരുമ്മിയെടുക്കുക
ഇതിലേക്കു തേങ്ങയുടെ രണ്ടാം പാൽ ചേർക്കുക, അല്പം വെള്ളം കൂടെ ചേർത്തു ഇളക്കി, അടുപ്പത്തു വെക്കാം
ചെറിയ തീയിൽ തീയിൽ മാങ്ങാ വെന്തു കിട്ടുന്നത് വരെ വേവിക്കാം, ശേഷം ഇതിലേക്കു ഒന്നാം പാൽ ഒഴിക്കാം
തേങ്ങാ പാലൊഴിച്ചു തിള വന്നാൽ ഫ്ളയിം ഓഫ് ചെയ്യാം, ശേഷം കടുക്, ഉലുവ, വറ്റൽമുളക്, കറിവേപ്പില, ചെറിയുള്ളി എന്നിവ താളിച്ചൊഴിക്കാം
അങ്കമാലി മാങ്ങാ കറി തയ്യാർ.















posted by Anonymous on August 4, 2018
??
posted by Anonymous on August 4, 2018
Suhruthe ethil evideya podikal paranjittullathu?