Loader

അധികം പരീക്ഷണങ്ങൾക്കൊന്നും വിധേയമാവാത്ത ഒരു സാധാരണ സൗത്ത് ഇന

By : | 0 Comments | On : August 31, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



അധികം പരീക്ഷണങ്ങൾക്കൊന്നും വിധേയമാവാത്ത ഒരു സാധാരണ സൗത്ത് ഇന്ത്യൻ വിഭവമാണ് നമ്മുടെ ഇഡ്ഡലി. ചെറിയ രുചിഭേതങ്ങളും മൃദുലതയും മാറ്റി നിർത്തിയാൽ എല്ലായിടത്തും ഇഡ്ഡലി ഒന്നു തന്നെയാണ്. എന്നാൽ മൂവാറ്റുപുഴയിലെ വെള്ളൂർക്കുന്നത്തുള്ള ഇഡ്ഡലി ഷോപ്പിലെത്തിയാൽ ഈ ചിന്തകളെല്ലാം മാറും. പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ ഇഡ്ഡലിയുടെ വൈവിധ്യത്തിൽ കേന്ദ്രീകരിച്ചിരിക്കുന്ന ഒരു ഹോട്ടലാണ് ഇത്. 2010ൽ ആണ് ഇഡ്ഡലി ഷോപ്പ് മൂവാറ്റുപഴയിൽ ആരംഭിക്കുന്നത് പക്ഷേ പാലക്കാട് ജില്ലയിലെ വിവിധയിടങ്ങളിൽ വർഷങ്ങളോളം റസ്‌റ്റോറന്റുകൾ നടത്തിയുള്ള പാരമ്പര്യം ഇവർക്കുണ്ട്. ചൈനീസ്- സൗത്ത് ഇന്ത്യൻ ക്യുസീനുകൾ ചേർത്ത് പലതരം വിഭവങ്ങൾ ഇവർ തയാറാക്കുന്നുണ്ട്. ഇഡ്ഡലി മഞ്ജൂരിയൻ ആണ് ഇവരുടെ കണ്ടുപിടിത്തങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്. Download TastySpots Mobile App Now: www.TastySpots.com/app.





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.