Loader

അഫ്ഗാനി പുലാവ് | കാബുളി പുലാവ്

By : | 0 Comments | On : June 11, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



അഫ്ഗാനി പുലാവ് | കാബുളി പുലാവ്

ഈസ്റ്റേൺ – മലയാള പാചകം റംസാന്‍ ഫുഡ് ഫെസ്റ്റ് – 2018 – #21
തയ്യാറാക്കിയത് : ബിന്‍സി അഭി

പേരിൽ നിന്ന് തന്നെ മനസിലായി കാണുമെല്ലോ ആള് എവിടെ ഉള്ളതാണെന്ന്.ഈ റംസാന് നിങ്ങൾ സാദാരണ ബിരിയാണിയും നെയ്ച്ചോറും ഒക്കെ ഒന്ന് മാറ്റി പിടിച്ചിട്ടു ഇതൊന്നു ട്രൈ ചെയ്തു നോക്കൂ 🙂

വീഡിയോ കാണുവാനായി:
https://youtu.be/8TLPN639gfo

പിന്നെ ഇതുണ്ടാക്കിയാൽ പലതുണ്ട് കാര്യം. അധികം സാധനങ്ങൾ ഒന്നും വേണ്ട.പിന്നെ രുചിയോ വളരെ വെറൈറ്റി ആണ്. ഞാൻ ഇവിടെ ചിക്കൻ വെച്ചാണ് ചെയ്തിരിക്കുന്നത് .മട്ടൺ ആണെങ്കിൽ ഒന്നൂടെ നല്ലതാണു.

ആവശ്യമുള്ള സാധനങ്ങൾ :

ചിക്കൻ – 750 g
സവാള – 2
വെളുത്തുള്ളി – 6 വലിയ അല്ലി
പച്ചമുളക് – എരിവ് അനുസരിച്ചു [അഫ്ഗാൻ കാർ ഇത് ചേർക്കില്ല, എനിക്ക് ഇത് ചേർക്കാതെ പറ്റില്ല ;)]
ഗരം മസാല – 1.5 ടീസ്പൂൺ
ഏലക്ക പൊടി – അര ടീസ്പൂൺ
എണ്ണ – അര കപ്പ്
വെള്ളം – 2.5 കപ്പ്
ഉപ്പു

ബസുമതി അരി – 2 കപ്പ്
കാരറ്റ് – 3 നീളത്തിൽ അരിഞ്ഞത്
കറുത്ത മുന്തിരി – 1 കപ്പ്
പഞ്ചസാര – 1 ടേബിൾസ്പൂൺ

രീതി :

ആദ്യം തന്നെ അരി കഴുകി അര മണിക്കൂർ കുതിർത്തു വെക്കുക.ഇത് ഒരു 80 % വേവിച്ചു എടുക്കുക .ഇത് ഒരു വലിയ പാത്രത്തിൽ ആക്കുക.

ഇനി എണ്ണയിൽ സവാള ബ്രൗൺ ആകുന്ന വരെ വഴറ്റി എടുക്കുക.ഇതിലേക്ക് വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ചേർക്കുക.നന്നായി വഴറ്റുക.ഇതിലേക്ക് ഗരം മസാല , ഏലക്ക പൊടി ചേർത്ത് ഇളക്കുക.ചിക്കൻ കൂടി ചേർത്ത് അടച്ചു വെച്ച് വേവിക്കുക.10 മിനിറ്റ് കഴിഞ്ഞാൽ വെള്ളം കൂടി ചേർത്ത് അടച്ചു വെച്ച് നന്നായി വേവിക്കുക.

15 മിനിറ്റ് കഴിഞ്ഞാൽ ചിക്കൻ എല്ലാം മാറ്റി വെക്കുക. ഗ്രേവി നന്നായി തിളപ്പിച്ച് പകുതി ആകുക.ഒരു പാനിൽ കുറച്ചു എന്ന ഒഴിച്ച് കാരറ്റ്, മുന്തിരി, പഞ്ചസാര 2 മിനിറ്റ് ഒന്ന് ഇളക്കുക.
മാറ്റി വെച്ച ചിക്കൻ ഒന്ന് പാനിൽ ഇട്ടു വഴറ്റി എടുക്കാം വേണമെങ്കിൽ .

ഇനി അരിയിലേക്കു ചിക്കൻ വേവിച്ച വെള്ളം ഒഴിക്കുക .ചിക്കനും കാരറ്റ് , മുന്തിരി വറുത്തതും കൂടി ചേർത്ത് 20 മിനിറ്റ് അടച്ചു വെച്ച് ചെറിയ തീയിൽ ധം ചെയ്തു എടുക്കാം .ടേസ്റ്റി അഫ്ഗാനി പുലാവ് റെഡി 🙂

വിശദമായി കാണുവാൻ വീഡിയോ കൂടി കണ്ടു നോക്കൂ 🙂
https://youtu.be/8TLPN639gfo





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.