Loader

അവൽ ബൺ / Aval Bun

By : | 0 Comments | On : April 30, 2018 | Category : Uncategorized



അവൽ ബൺ / Aval Bun

തയ്യാറാക്കിയത് :ബിന്‍സി അഭി

അവലും തേങ്ങയും കൂടി ഫില്ലിംഗ് വെച്ചുള്ള ഒരു ബൺ. വീഡിയോ കാണാൻ:
https://youtu.be/qFE9vfjr0Eg

ആവശ്യമായ സാധനങ്ങൾ :

ബൺ:

മൈദാ – 2 കപ്പ്
പാല് – 200 ml
പഞ്ചസാര – 1 ടേബിൾസ്പൂൺ
ഉപ്പു – 1/2 ടീസ്പൂൺ
യീസ്റ്റ് – 1 ടീസ്പൂൺ
ബട്ടർ – 50 g

ഫില്ലിംഗ് :

തേങ്ങാ ചിരകിയത് – 1/ 2 മുറി
അവൽ – 1 കപ്പ്
പഞ്ചസാര – മധുരം അനുസരിച്ചു
ഡ്രൈ fruits & nuts – ആവശ്യത്തിന്
ജാം – ഓപ്ഷണൽ
ഏലക്ക പൊടി – 1/ ടീസ്പൂൺ

രീതി:

ചെറിയ ചൂടുള്ള പാലിൽ പഞ്ചസാരയും യീസ്റ്റ് ഉം ചേർത്ത് 8 മിനിറ്റ് വെക്കുക..മൈദയിൽ ഉപ്പും യീസ്റ്റ് മിക്സ് ഉം ബട്ടറും ചേർത്ത് നന്നായി കുഴക്കുക.കുറേശ്ശെ പാല് ചേർത്ത് കുഴക്കുക. 6 മിനിറ്റ് നന്നായി കുഴക്കുക.
ഇനി 2 മണിക്കൂർ പൊങ്ങാനായി മാറ്റി വെക്കുക.

ഫില്ലിംഗ് ഇന് വേണ്ട സാധനങ്ങൾ എല്ലാം മിക്സ് ചെയ്തു വെക്കുക.

2 മണിക്കൂർ കഴിഞ്ഞാൽ ഒന്നൂടെ കുഴച്ചിട്ടു രണ്ടു തുല്യ ഭാഗങ്ങൾ ആയി മുറിക്കുക.
ഒരു ഭാഗം എടുത്തു ചപ്പാത്തി പോലെ പരത്തുക. അത് ബേക്കിംഗ് ട്രയിലേക്കു മാറ്റിയിട്ടു ഫില്ലിംഗ് വെക്കുക. ഇനി അടുത്ത ഭാഗവും ഇത് പോലെ തന്നെ പരത്തി നന്നായി അടക്കുക.

ഓവൻ 180 ഡിഗ്രി പ്രീ ഹീറ്റ് ചെയ്യുക.

ബൺ ഇന് മുകളിൽ പാല് കൊണ്ട് ബ്രഷ് ചെയ്തു 30 മിനിറ്റ് ബേക് ചെയ്യാം ..അവൽ ബൺ തയ്യാർ..

വിശദമായി കാണുവാൻ :
https://youtu.be/qFE9vfjr0Eg





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.