ഇന്നു കുറച്ചു മധുരം ആയാലോ.നല്ല മഴയത്ത് പായസം കുടിക്കണം നു തോ
ഇന്നു കുറച്ചു മധുരം ആയാലോ.നല്ല മഴയത്ത് പായസം കുടിക്കണം നു തോന്നിയാൽ ഉണ്ടാക്കാല്ലോ?
അരി പായസം/ ശർക്കര പായസം,നെയ് പായസം, കട്ടി പായസം
തയ്യാറാക്കിയത് :നീതു (Southern menu)
ചേരുവകൾ
ഉണക്കലരി ഒന്നര കപ്പ്, ശർക്കര അര കിലോ, തേങ്ങ ചിരകിയത് രണ്ടു പിടി, ഒരു നുള്ളു ഉപ്പ്, ഏലക്കായ 4 എണ്ണം, നെയ് ഒരു ടീസ്പൂണ്.
ഇനി ഇതു എങ്ങനെ ആണ് ഉണ്ടാകുന്നത് നു നോക്കാം
ആദ്യം അരി നന്നായി വേവിച്ചെടുക്കുക. ഇതിലേക്ക് ശർക്കര ഉരുക്കിയത് കുറച്ചു കുറച്ചു ചേർത്തു കൊടുക്കുക.. പാകത്തിന് മധുരം ആയാൽ രണ്ടും നന്നായി ഇളക്കി കുറച്ചു നേരം ചൂടാക്കുക.ഒരു നുള്ള് ഉപ്പു കൂടി ചേർത്തു കൊടുക്കുക. ഇതിലേക്ക് തേങ്ങ ചിരകിയത് ചേർത്തു കൊടുത്തു നന്നായി ഇളക്കുക. അതിനു ശേഷം നെയ് ,ഏലക്കായ ചതച്ചതും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. അപ്പോ പായസം റെഡി??
വീഡിയോ കാണണോ.. താഴെ ഉള്ള ലിങ്ക് ക്ലിക്ക് ചെയുക
https://youtu.be/ijVm_uIT3wc















posted by Anonymous on July 8, 2018
?