ഇന്ന് ഒരു നാലുമണി പലഹാരം ആയാലോ സോയ കബാബ്.
ഇന്ന് ഒരു നാലുമണി പലഹാരം ആയാലോ? സോയ കബാബ്.
തയ്യാറാക്കിയത് :നീതു (Southern menu)
വളരെ എളുപ്പത്തിൽ തയ്യാറാക്കാം. വീഡിയോ കാണാം
https://youtu.be/A9Ucf8gD8pU
ചേരുവകൾ
സോയ 100 grm
സവോള 1
പച്ചമുളക് 2
ഇഞ്ചി ചെറിയ കഷ്ണം
മല്ലി ഇല ഒരു പിടി
മുളക് പൊടി അര ടീസ്പൂണ്
മഞ്ഞൾ പൊടി അര ടീസ്പൂണ്
ഗരം മസാല അര ടീസ്പൂണ്
ചാറ്റ് മസാല അര ടീസ്പൂൺ
മൈദ കാൽ കപ്പ്
വറുത്ത കടല പൊടി 3 tbs
ഉപ്പ് ആവശ്യത്തിന്
എണ്ണ വറുക്കാൻ
ഉണ്ടാക്കുന്ന വിധം
സോയ വെള്ളത്തിൽ കുതിർത്തു പിഴിഞ്ഞെടുക്കുക. ഇതു മിക്സിയിൽ ഒന്നു കറക്കി പൊടിച്ചെടുക്കുക. ഇതിലേക്ക് കൊത്തി അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി, മല്ലിയില എന്നിവ ചേർക്കുക. ഇതിലേക്ക് ഉപ്പ്,പൊടികൾ എല്ലാം ചേർത്തു നന്നായി കൈ കൊണ്ട് യോജിപ്പിക്കുക. ഇതു shape ആക്കി ചൂടായ എണ്ണയിൽ ഫ്രൈ ചെയ്തു എടുക്കാം.ഞാൻ ഷാലോ ഫ്രൈ ആണ് ചെയ്തത്.
ഇതു ഞാൻ ഉണ്ടാക്കിയത് എങ്ങനെ എന്നു കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക?
https://youtu.be/A9Ucf8gD8pU