ഈസ്റ്റേണ്‍ മലയാള പാചകം “മാവേലിക്കൊരു പൊന്‍സദ്യ”
ഈസ്റ്റേണ്‍ മലയാള പാചകം “മാവേലിക്കൊരു പൊന്‍സദ്യ”
വിഭവം #5 – ക്യാരറ്റ് പായസം
തയ്യാറാക്കിയത് :നിമിഷ വിജേഷ്
കാരറ്റ് പായസം
***************
കാരറ്റ് 500ഗ്രാം
പാൽ 500ml
പഞ്ചസാര 8- 10 സ്പൂൺ
ഏലക്കാപ്പൊടി 2സ്പൂൺ
അണ്ടിപ്പരിപ്പ്, ബദാo , തേങ്ങാകൊത്തു , നെയ്യിൽ വറുത്തു മാറ്റി വെക്കുക.
കാരറ്റ് തൊലികളഞ്ഞു കുക്കറിൽ വേവിച്ചു എടുക്കുക. ഇതു ചൂടാറിയാൽ കുറച്ചു അണ്ടിപ്പരിപ്പ്, ബദാം ഇട്ടു മിക്സിയിൽ അരച്ചു എടുക്കുക.
ഒരു പാനിൽ 2 സ്പൂൺ നെയ്യ് ഒഴിച്ചു അരച്ചു വച്ച കാരറ്റ് പച്ച മണം മരുന്നവരെ വഴറ്റുക.
ഒരു പത്രത്തിൽ പാൽ, പഞ്ചസാര ഇവാ ചേർത്തു ചെറു തീയിൽ കുറുക്കി എടുക്കുക. ഇതിലേക്ക് അരച്ചു വച്ച കാരറ്റ് ചേർത്തു തിക്ക് ആകുന്ന വരെ ഇളക്കിക്കൊണ്ടിരിക്കുക.
ഇതിലേക്ക് ഏലക്കാപ്പൊടി ചേർത്തു തീ അണക്കുക.
നെയ്യിൽ വറുത്തു വച്ച കണ്ടിപരിപ്പ്, ബദാം, തേങ്ങക്കൊത് ( കുറച്ചു ക്യാരറ്റ് ഗ്രേറ്റ് ചെയ്തു പഞ്ചസാരയും ചേർത്ത് നെയ്യിൽ വഴറ്റി ചേർത്തുകൊടുക്കാം ) ഇവ ചേർത്തു ചൂടോടെ സെർവ് ചെയ്യുക…
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
posted by Anonymous on August 12, 2018
ഇത് പൊളിച്ചു
posted by Anonymous on August 12, 2018
???
posted by Anonymous on August 12, 2018
Super