Loader

കൂന്തൾ വരട്ടിയത് (Squid Varattu)

By : | 0 Comments | On : August 14, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



കൂന്തൾ വരട്ടിയത് (Squid Varattu)

തയ്യാറാക്കിയത് :നിമിഷ ഉണ്ണി

ആവശ്യ സാധനങ്ങൾ
.കൂന്തൾ – 300gm
.വെളുത്തുള്ളി – 10 അല്ലി
.ഇഞ്ചി – ഒരു ചെറിയ കഷ്ണം
.വലിയ ഉള്ളി – 1
.ചെറിയ ഉള്ളി – 10
.തക്കാളി – 2
.കുരുമുളക് പൊടി – 1 റ്റീസ്പൂൺ
.മുളകു പൊടി – 3 റ്റീസ്പൂൺ
.മഞ്ഞൾ പൊടി – 1 റ്റീസ്പൂൺ
.മല്ലിപൊടി – 1 റ്റീസ്പൂൺ
.തേങ്ങാപാൽ – അര കപ്പ്
.നാരങ്ങാനീര് – 1 റ്റീസ്പൂൺ
. കറിവേപ്പില – 5 അല്ലി
.വറ്റൽമുളക് – 5
.ഉപ്പ് – ആവശ്യത്തിന്
.വെളിച്ചണ്ണ – ആവശ്യത്തിന്
*ഉണ്ടാക്കുന്ന വിധം
ആദ്യം വെളുത്തുള്ളി മുളകുപൊടി കുരുമുളകുപൊടി കുറച്ചു വെളുത്തുള്ളി ഇഞ്ചി ചെറിയ ഉള്ളി മഞ്ഞൾ പൊടി കറിവേപ്പില എന്നിവ അരച്ചെടുക്കുക എന്നിട്ട് കൂന്തളിൽ പുരട്ടി അര മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക . എന്നിട്ട് ഒരു പാനിൽ വെളിച്ചണ്ണ ചൂടാക്കി വറ്റൽമുളക് യിടുക എന്നിട്ട് അതിലേക്ക് വലിയ ഉള്ളി ചെറിയ ഉള്ളി എന്നിവയിട്ടു വഴറ്റുക .വഴറ്റി വരുമ്പോൾ തക്കാളിയിട്ടു വഴറ്റുക എന്നിട്ടു അതിലേക്ക് ചതച്ചു വെച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളിയിട്ടു വഴറ്റുക. എന്നിട്ടു പാകത്തിനു കുരുമുളക് പൊടി മഞ്ഞൾ പൊടി മുളകുപൊടി മല്ലിപൊടി യിട്ടുയിളക്കുക. ശേഷം കൂന്തൾ മറ്റൊരു പാനിൽ വറുത്തു കോരിയെടുക്കുക. കോരിയെടുത്ത കൂന്തൾ മസാലയിലേക്കുയിടുക. എന്നിട്ടു യിളക്കി കൊടുക്കുക മുകളിലായി നാരങ്ങാനീരു ചേർക്കുക ശേഷം തേങ്ങാപാൽ ഒഴിക്കുക നല്ലോണം കുറുകി വരുമ്പോൾ കറിവേപ്പിലയിട്ടു വാങ്ങുക…. അങ്ങനെ സ്വാദിഷ്ടമായ കൂന്തൾ വരട്ടിയത് തയ്യാർ….





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.