Loader

കൊത്തു ഇഡ്ഡ്ലി

By : | 0 Comments | On : June 7, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



കൊത്തു ഇഡ്ഡ്ലി
**********************

ഈസ്റ്റേൺ – മലയാള പാചകം റംസാന്‍ ഫുഡ് ഫെസ്റ്റ് – 2018 – #12
തയ്യാറാക്കിയത് :മനീഷ. എ. കെ

ചേരുവകൾ
ഇഡ്ഡ്ലി -4
ചിക്കൻ -200 ഗ്രാം
ഇഞ്ചി – 1 ടീസ്‌പൂൺ
വെളുത്തുള്ളി – 1 ടീസ്പൂൺ
മുളകുപൊടി -1 ടേബിൾസ്പൂൺ
മഞ്ഞൾപൊടി -1 /4 ടീസ്പൂൺ
ഗരംമസാല -1 /4 ടീസ്‌പൂൺ
വെളിച്ചെണ്ണ -2 ടീസ്പൂൺ
സവാള -1
തക്കാളി -1
പച്ചമുളക് -2 -3
മല്ലിയില
കറിവേപ്പില
ഉപ്പ്
തയ്യാറാക്കുന്ന വിധം
**********************************
വെളിച്ചെണ്ണ ചൂടാകുമ്പോൾ ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക.ഇതിലേക്ക് സവാള ചേർത്ത് നന്നായി വഴറ്റുക.മുളകുപൊടി,മഞ്ഞൾപൊടി ചേർത്ത് പച്ച മണം മാറി വരുമ്പോൾ തക്കാളി ചേർക്കുക.ചിക്കൻ ചേർത്ത് വേവിക്കുക.കറിവേപ്പില ചേർത്ത് ഇഡലി ചേർക്കുക.നന്നായി മിക്സ് ചെയ്ത ശേഷം കുരുമുളകുപൊടിയും ഉപ്പും ഗരംമസാലയും ചേർക്കുക.ഒരു സ്പൂണോ ഗ്ലാസ്സോ ഉപയോഗിച്ച് നന്നായി കൊത്തി എടുക്കുക.ഇഡ്ഡ്ലി നല്ല പൊടി ആയി ചേർന്ന് വരണം .മല്ലിയില കൂടി ചേർക്കാം
.
**ഇഡ്ഡ്ലി ചേർക്കുമ്പോൾ ചെറിയ കഷ്ണങ്ങൾ ആയി ചേർത്താൽ പെട്ടന്ന് കൊത്തി എടുകാം





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.