Loader

തലശ്ശേരി ചിക്കന്‍ ദം ബിരിയാണി (Thalassery Chicken Dum Biriya

By : | 0 Comments | On : November 11, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



തലശ്ശേരി ചിക്കന്‍ ദം ബിരിയാണി (Thalassery Chicken Dum Biriyani)

തയ്യാറാക്കിയത് :സഹല യാസിര്‍
ആവശ്യമായ ചേരുവകള്‍

ചിക്കന്‍

ഉള്ളി -8

അണ്ടിപരിപ്പ് -ഒരു പിടി

മുന്തിരി -”

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -3 tbsp

പച്ചമുളക് -എരുവിന് അനുസരിച്ച്

മല്ലി ഇല

പുതിന ഇല

മഞ്ഞള്‍ പൊടി -1 tsp

ബിരിയാണി മസാല -2 tsp

മല്ലി പൊടി -1/4 tsp

കുരുമുളക് പൊടി -1/2 tsp

ഓയില്‍ ആവിശ്യത്തിന്

നെയ്യ് ആവിശ്യത്തിന്

വെള്ളം ‘

ജീരാകശാല അരി-2 1/2 cup

നാരങ്ങ നീര് -1 1/2 നാരങ്ങയുടെ

തക്കാളി -3

പട്ട -3 എണ്ണം

ഗ്രാമ്പു -5 -7

ഏലക്ക -4-6

പാല്‍ -2 tbsp

കുംകുമ പൂവ് -3 -5

ഉപ്പ്
തയ്യാറാക്കുന്ന വിധം

1-ആദ്യം തന്നെ ചിക്കന്‍ marinate ചെയ്യാം .ചിക്കെനിലെക് 1 tbsp ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആവിശ്യത്തിന് ഉപ്പ് ഒരു നാരങ്ങ യുടെ നീര് ഇത് പുരട്ടി 30 മിന്ട്ട് മാറ്റി വെക്കുക .

2-പിന്നെ ഒരു കടായി വെച്ച് അതില്‍ ഓയില്‍ ഒഴിച്ച് ചൂടാകുക അതില്‍ 3 ഉള്ളി slice ചെയതത് ഇട്ട് വറുത്തു കോരാം ..പിന്നെ അതിലേക് മുന്തിരി ,അണ്ടിപരിപ്പ് വറുത്തു മാറ്റി വെകുക

3-ഇനി മസാല ഉണ്ടാക്കാം ..ഒരു പാന്‍ അടുപ്പില്‍ വെച്ച് അതില്‍ നേരത്തെ ഉള്ളി വറുത്ത ഓയില്‍ ഒഴികുക അതില്‍ അതില്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മൂപികുക .അതില്‍ 5 ഉള്ളി slice ചെയ്ടത് ചേര്‍ത്ത് വഴറ്റി എടുകുക .പിന്നെ മല്ലി ഇല ,പുതിന ഇല ,പച്ചമുളക് ചേര്‍ത്ത് വഴറ്റുക .പിന്നെ നമ്മള്‍ക് മല്ലി പൊടി ,ബിരിയാണി മസാല ,മഞ്ഞള്‍ പൊടി ,കുരുമുളക് പൊടി ,നേരത്തെ പൊരിച്ചു മാറ്റി വെച്ച ഉള്ളി പൊടിച്ചത് ,ഉപ്പ് ചേര്‍ത്ത് വഴറ്റുക അതില്‍ ചിക്കന്‍ ചേര്‍ത്ത് 2 മിനുട്ട് എല്ലാം കൂടി മിക്സ്‌ ആകി എടുകുക ..ഇനി മുറിച്ചു വെച്ച തക്കാളി ചേര്‍ത്ത് മിക്സ്‌ ആകി ചെറിയ flamel അടച്ചു വെച്ച് ചിക്കന്‍ വേവിച്ചെടുക്കാം .ഏറ്റവും ചെറിയ തീയില്‍ സമയം എടുത്തു ചെയ്യുമ്പോള്‍ taste കൂടും.ചിക്കെന്‍ മുക്കാല്‍ വേവ് ആയാല്‍ മസാലയിലെ വെള്ളം വട്ടിചെടുത്തു flame ഓഫ്‌ ചെയ്യാം

4- ഇനി ചോറ് ഉണ്ടാക്കാം .ഒരു കടായി അടുപ്പില്‍ വെച്ച് 2 tbsp നെയ്യ് പിന്നെ നേരത്തെ ഉള്ളി പൊരിച്ച ഓയില്‍ കുറച്ചു ചെര്‍കുക ..അതില്‍ പട്ട ,ഗ്രാമ്പു ,ഏലക്ക പൊട്ടിചെടുക്കം.അതില്‍ കഴുകി വാരി വെച്ച അരി ചേര്‍ത്ത് ഒരു 2 മിനുട്ട് വറുക്കാം..ഞാന്‍ 2 1/2 ഗ്ലാസ് അരി ആണ് എടുത്തത് അതില്‍ ഞാന്‍ ചെര്‍ക്കുനത് 4 ഗ്ലാസ്‌ വെള്ളം ആണ് ..വറുത്ത അരിയിലെക് 4 ഗ്ലാസ്‌ വെള്ളം തിളപിച്ചത് ചെര്‍കാം ..ആവിശ്യതിന്‍ ഉപ്പും ,നാരങ്ങ നീരും കൂടി ചേര്‍ത്ത് അടച്ചു വെച്ച് ചോര്‍ വേവിച്ചെടുക്കാം

5- ഇനി ദം ചെയ്തെടുക്കണം അതിനു വേണ്ടി 2 tbsp പാലില്‍ കുംകുമ പൂവ് ,1/4 tsp മഞ്ഞള്‍ പൊടി ചേര്‍ത്ത് മിക്സ്‌ ആകി വെക്കാം .ആദ്യം ചിക്കന്‍ മസാല ചേര്‍ക്കുക .അതില്‍ പകുതി ചോര്‍ ചേര്‍ക്കാം .അതില്‍ മല്ലി ഇല ,പുതിന ,അണ്ടിപരിപ്പ് ,മുന്തിരി ,പാല്‍ മിക്സ്‌ ,ഉള്ളി ചെര്കം ..വീണ്ടും ബാകി ചോര്‍ ചേര്‍ത്ത് same process repeat ചെയ്യാം ..ശേഷം foil പേപ്പര്‍ വെച്ച് അടച്ചു 1 മണികൂര്‍ ദം ചെയ്തെടുക്കാം ..പിന്നെ 1/2 മണിക്കൂര്‍ മാറ്റി വെച്ച് serve ചെയ്യാം .
https://youtu.be/nxjSzaKGDFc





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.