Loader

ബനൊഫീ പെെ

By : | 0 Comments | On : June 1, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ബനൊഫീ പെെ
**************************
തയ്യാറാക്കിയത് : മനീഷ
വ്യത്യസ്തമായ ബനൊഫീ പെെ വീടില് തയ്യാറാക്കാം,അതും വളരെ ഈസി ആയി. വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.. ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്..
https://youtu.be/IIYTRS_wyJk

ലെയർ 1
********
ഡൈജെസ്ടിവ് ബിസ്കറ്റ്/ മാരീ ബിസ്കറ്റ് 150gm
മെൽറ്റ് ചെയ്ത ബട്ടർ – 2 ടേബിൾ സ്പൂൺ
ബിസ്കറ്റ് ചെറിയ പീസാക്കി മിക്സിയിൽ പൊടിച്ചെടുക്കുക.. അതിലേക്ക് ബട്ടർ ചേർത്ത് മിക്സ് ആക്കി ബനൊഫീ പെെ സെറ്റ് ചെയ്യുന്ന പാത്രത്തിൽ ഇട്ടു അമർത്തി കൊടുക്കുക.. ഫ്രിഡ്ജിൽ 15 മിനിറ്റ് വെക്കുക…
ലെയർ 2
**********
കണ്ടൻസ്ഡ് മിൽക്ക് – അര ടിൻ
വെള്ളം -ആവശ്യത്തിന്
റോബസ്ട പഴം -2 എണ്നം
വെള്ളം ചൂടാകുമ്പോൾ കണ്ടൻസ്ഡ് മിൽക്ക് ടിൻ വെച്ച് 1 മണിക്കൂർ
പാകം ചെയ്യുക.ചൂടാറുമ്പോൾ സെക്കന്റ് ലെയർ ആയി ഒഴിച്ചു കൊടുക്കുക… (ഇതിനു പകരം ടോഫീ സോസും ഉപയൊഗിക്കാം)
ഇതിനു മുകളിലായി പഴം വട്ടത്തില് മുറിച്ചത് വച്ച് കൊടുക്കുക.

ലെയർ 3
*********
വിപ്പിങ് ക്രീം – 1 കപ്പ്
പഞ്ചസാര – 1 ടേബിൾസ്പൂൺ
വിപ്പിങ് ക്രീമും പഞ്ചസാരയും നന്നായി ബീറ്റ് ചെയ്തു ഒരു സ്പൂൺ കൊണ്ടോ പൈപ്പിങ് ബാഗ് ഉപയോഗിച്ചോ മൂന്നാമത്തെ ലെയർ ആയി സെറ്റ് ചെയ്യുക… 1 മണിക്കൂർ എങ്കിലും ഫ്രിഡ്ജിൽ വച്ചു സെറ്റ് ചെയ്യുക…
ചോക്ലേട്ട് സോസോ ടോഫ്ഫീ സോസോ ഉപയോഗിച്ച് അലങ്കരിച്ചു വിളമ്പാം…





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.