Loader

ബാക്കി വന്ന ദോശ മാവ് കൊണ്ട് സ്വാദിഷ്ടമായ ജിലേബി :

By : | 0 Comments | On : February 6, 2018 | Category : Uncategorized



ബാക്കി വന്ന ദോശ മാവ് കൊണ്ട് സ്വാദിഷ്ടമായ ജിലേബി :
തയ്യാറാക്കിയത് :സ്നേഹ ധനൂജ്
ഇൻസ്റ്റന്റ് ജിലേബി റെസിപ്പി

ദോശ മാവ് കൊണ്ട് അടിപൊളി, ജിലേബി ഉണ്ടാക്കി എടുക്കാം, അതും വെറും 20 മിനുട്ടിനുള്ളിൽ,
#റെസിപ്പി
ബാറ്റെർ തയ്യാറാക്കാൻ :

ദോശ മാവു – 1/2 കപ്പ്
ഗോതമ്പ് പൊടി -1/4 കപ്പ്
മൈദാ – 1/4 കപ്പ്
ബേക്കിംഗ് സോഡാ -1/4 ടീസ്പൂൺ
ഉപ്പ് – ഒരു നുള്ള്
ഫുഡ് കളർ – ഓറഞ്ച് അല്ലെങ്കിൽ മഞ്ഞ -2 തുള്ളി
ഏലക്കാപ്പൊടി – 1/4 ടീസ്പൂൺ
വെള്ളം – ആവശ്യത്തിന്
മുകളിൽ പറഞ്ഞ ചേരുവകൾ എല്ലാം തന്നെ ഒരു ബൗളിൽ യോജിപ്പിച്ചു.. ആവശ്യത്തിന് വെള്ളം ചേർത്ത്, ദോശ മാവിന്റെ പരുവത്തിലേക്ക് ആക്കിയെടുക്കുക, ശേഷം 15-20 മിനിറ്റ് മാറ്റി വെക്കുക

ഷുഗർ സിറപ്പ് തയ്യാറാക്കാൻ :
1 കപ്പ് പഞ്ചസാര
1/2 കപ്പ് വെള്ളം
ഏലക്കാപ്പൊടി
റോസ് വാട്ടർ
നാരങ്ങാനീര് -1 ടീസ്പൂൺ

ഒറ്റ നൂൽ പരുവത്തിൽ ഉള്ള പഞ്ചസാര പാനി തയ്യാറായി വന്നാൽ, അതിലേക്ക് നാരങ്ങാ നീര്, റോസ് വാട്ടർ, ഏലക്കാപ്പൊടി എന്നിവ ചേർത്ത് ഫ്ളയിം ഓഫ് ചെയ്യാം.
ശേഷം ഒരു പാനിൽ എണ്ണയൊഴിച്ചു അത് ചൂടായി വന്നാൽ, തയ്യാറാക്കി വെച്ച മാവ് ഒരു പൈപ്പിങ് ബാഗ് ലേക് മാറ്റി, എണ്ണയിൽ ജിലേബി ഷേപ്പ് ഇൽ ഒഴിച് നിറം ഒന്ന് മാറുന്നത് വരെ വറുത്തെടുക്കാം, വറുത്തെടുത്ത ജിലേബി നേരെ ഷുഗർ സിറപ്പിൽ ഇട്ടു വെക്കുക, 10-15 മിനിറ്റ് ശേഷം ജിലേബി റെഡി

വീഡിയോ കാണാൻ :https://youtu.be/qkbsjtciNag





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.