മാജിക്ക് കസ്റ്റഡ് കേക്ക്
മാജിക്ക് കസ്റ്റഡ് കേക്ക്
തയ്യാറാക്കിയത് :സ്നേഹ ധനൂജ്
റെസിപ്പി
ഇൻഗ്രീഡിയെന്റ്സ് :
മൈദാ -3/4 കപ്പ്
പാൽ – 1 1/4 കപ്പ്
പഞ്ചസാര – 1/2 കപ്പ്
മുട്ട – 3 എണ്ണം (മഞ്ഞ, വെള്ള വേർതിരിച്ചു വെക്കണം )
ബട്ടർ – 75 ഗ്രാം
വാനില എസ്സെൻസ് – 1 ടീസ്പൂൺ
നാരങ്ങയുടെ തൊലി -1 ടേബിൾസ്പൂൺ
മുട്ടയുടെ മഞ്ഞ, ബട്ടർ, പഞ്ചസാര, വാനില എസ്സെൻസ്, നാരങ്ങാ തൊലി എന്നിവ എല്ലാം കൂടെ നന്നായി ബീറ്റ് ചെയ്ത ശേഷം അതിലേക്ക് മൈദാ കുറേശെ ആയിട്ട് ചേർത്ത് വീണ്ടും ബീറ്റ് ചെയ്യുക, അതെ പോലെ പാലും കൂടെ ചേർത്ത് നന്നായി യോജിക്കുന്നത് വരെ ബീറ്റ് ചെയ്തെടുക്കുക, ശേഷം, മുട്ടയുടെ വെള്ള ഒരു ബൗളിൽ എടുത്ത് നല്ലവണ്ണം ബീറ്റ് ചെയ്തെടുക്കുക (Until they are foamy ) ആദ്യം തയ്യാറക്കി വെച്ച ബാറ്ററിലേക്ക് ബീറ്റ് ചെയ്തു വെച്ച മുട്ടയുടെ വെള്ള ചേർത്ത് ഒന്ന് ഇളക്കി കൊടുക്കുക, വല്ലാതെ യോജിപ്പിക്കേണ്ട ആവശ്യമില്ല, ഗ്രീസ് ചെയ്തു വെച്ച ഒരു കേക്ക് പാനിലേക് ഒഴിച്ച് 160°C ഇൽ 50 മിനിറ്റ് ബേക് ചെയ്തെടുക്കാം, മാജിക് കസ്റ്റഡ് കേക്ക് റെഡി ആയി കഴിഞ്ഞാൽ നല്ലവണ്ണം തണുത്തു എന്ന് ഉറപ്പ് വന്നതിനു ശേഷം കട്ട് ചെയ്ത് സെർവ് ചെയ്യാം
വീഡിയോ കാണാൻ :https://youtu.be/2r1U79Y5Uqs