Loader

വെട്ടു കേക്ക്

By : | 1 Comment | On : July 20, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



വെട്ടു കേക്ക്
തയ്യാറാക്കിയത് :സ്നേഹ ധനൂജ്

വെട്ടു കേക്ക് ഇനി എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കി എടുക്കാം :
നമ്മുടെ നാടൻ ചായ കടകളിലെ ചില്ലു അലമാരകളിലെ പ്രധാന ഒരു വിഭവം ആയ വെട്ടു കേക്ക്, വീട്ടിൽ എളുപ്പത്തിൽ അതേ രുചിയിൽ തന്നെ എങ്ങനെ തയാറാക്കി എടുക്കാം എന്ന് നോക്കാം,
വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ :
https://youtu.be/_CGQrkDQh9k

റെസിപ്പി

ചേരുവകൾ :

മൈദാ – 1 കപ്പ്
മുട്ട – 1 എണ്ണം
പഞ്ചസാര – 1/2 കപ്പ്
ഏലക്കാപ്പൊടി -1/4 ടീസ്പൂൺ
ബേക്കിംഗ് സോഡാ – 1/4 ടീസ്പൂൺ
ഉപ്പ് – ഒരു നുള്ളു
എണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :

ഒരു ബൗളിൽ മുട്ടയും പൊടിച്ചു വെച്ച പഞ്ചസാരയും ചേർത്ത് വിസ്‌ക് വെച്ച് നന്നായി യോജിപ്പിക്കുക, ഇതിലേക്കു ഉപ്പ്, ഏലക്കാപ്പൊടി, ബേക്കിംഗ് സോഡാ എന്നിവ കൂടെ ചേർത്ത് വീണ്ടും യോജിപ്പിക്കുക, ഈ കൂട്ടിലേക്ക്‌, കുറച്ചു കുറച്ചു ആയി മൈദാ ചേർത്ത് കൊടുത്തു, ചപ്പാത്തിക്ക് മാവ് കുഴക്കുന്ന പോലെ കുഴച്ചെടുക്കുക,
മാവ് 1 മണിക്കൂർ റസ്റ്റ് ചെയ്യാൻ വെച്ച ശേഷം ഇഷ്ടമുള്ള ഷേപ്പിൽ കട്ട് ചെയ്തു എണ്ണയിൽ വറുത്തെടുക്കാം





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Anonymous on July 20, 2018

      Good

        Reply

    Leave a Reply

    Your email address will not be published.