Loader

ഇഞ്ചി കറി / പുളി ഇഞ്ചി

By : | 1 Comment | On : September 15, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ഇഞ്ചി കറി / പുളി ഇഞ്ചി

തയ്യാറാക്കിയത് :ബിന്‍സി അഭി

ഇന്ന് നമുക്ക് സദ്യ സ്പെഷ്യൽ ഇഞ്ചി കറി എങ്ങനെ ആണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.ഞാൻ പറയുന്നത് ഓണാട്ടുകര സ്റ്റൈൽ ആണ് .
അപ്പൊ നമുക്ക് നോക്കാം.
വീഡിയോ കാണുവാനായി:
https://youtu.be/mvu1Dw48HSM

ആവശ്യമുള്ള സാധനങ്ങൾ

ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു വലിയ കഷ്ണം
ചെറിയ ഉള്ളി പൊടിയായി അരിഞ്ഞത് – 10 – 12
പച്ചമുളക് – മൂന്നോ നാലോ
പുളി – ഒരു നെല്ലിക്ക വലുപ്പത്തിൽ
ശർക്കര – 1 ടേബിൾസ്പൂൺ
മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
മുളക് പൊടി – ഒരു ടീസ്പൂൺ [കാശ്മീരി ]
മല്ലി പൊടി – മുക്കാൽ ടീസ്പൂൺ
ഉലുവ പൊടി – ഒരു നുള്ളു
കായം പൊടി – ഒരു നുള്ളു
ഉപ്പു – ആവശ്യത്തിന്
വെള്ളം – ഒരു കപ്പ്
വെളിച്ചെണ്ണ – മൂന്നോ നാലോ ടേബിൾസ്പൂൺ
കടുക്
വറ്റൽ മുളക്
കറിവേപ്പില

രീതി :

എണ്ണയിൽ ഇഞ്ചി ചെറിയ ഉള്ളി , പച്ചമുളക് നന്നായി വറുത്തു എടുക്കുക.ഇതിലേക്ക് പൊടികൾ ചേർത്ത് പച്ച മണംമാറിയാൽ പുളി വെള്ളം , വെള്ളം ഒഴിച്ച് നന്നായി തിളപ്പിച്ച് വറ്റിക്കുക.ആവശ്യത്തിന് ഉപ്പു , ശർക്കര , ഉലുവ പൊടി ,കായം ചേർത്ത് കടുക് തളിച്ച് വാങ്ങാം.ഇഞ്ചി കറി തയ്യാർ





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Anonymous on September 15, 2018

      ?

        Reply

    Leave a Reply

    Your email address will not be published.