Loader

ഇന്ന് നമുക്കൊരു ബ്ലാക്ക്‌ ഫോറസ്റ്റ് കേക്ക് ഉണ്ടാക്കാം

By : | 0 Comments | On : January 30, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ഇന്ന് നമുക്കൊരു ബ്ലാക്ക്‌ ഫോറസ്റ്റ് കേക്ക് ഉണ്ടാക്കാം
തയ്യാറാക്കിയത് :അമിത നൗഷാദ്
ആവിശ്യം ഉള്ളവ

മൈദ 2 കപ്പ്
കോകോ പൗഡർ 3/4 കപ്പ്
ഓയിൽ 1/2 കപ്
പഞ്ചസാര 2 കപ്പ്
പാൽ 1 കപ്
മുട്ട 3
ബേകിങ് സോഡ 1 tsp
ബേകിങ് പൗഡർ 2 tsp
വാനില എസ്സൻസ് 1tsp
ഉപ്പ് 1….tsp

ഓവൻ 180°il പ്രീ ഹിറ്റ്‌ ചെയുക
ഒരു പാത്രത്തിൽ മൈദ, BP, BS, ഉപ്പ്,കോകോ പൊടി എന്നിവ 2,3,തവണ അരിച്ചു വെക്കുക.ഇനി ഒരു പാത്രത്തിൽ മുട്ട,പഞ്ചസാര,പാൽ,ഓയിൽ,വാനില എസ്സൻസ് എന്നിവ നന്നായി യോജിപ്പിച്ചു വെക്കുക.ഇനി അതിലേക് അരിച്ചു വെച്ചിരിക്കുന്ന പൊടികൾ കുറച്ചു കുറച്ചു ആയി ഫോള്ഡ ചെയ്ത് ചേർക്കുക….30-35 minut ബേക് ചെയുക

ചെറി സിറപ്പ്

ചെറി 1/4 കപ്പ്
പഞ്ചസാര 1tblsp
വെള്ളം 1/2കപ്പ്

എല്ലാം കൂടി നന്നായി തിളപ്പിക്കുക,കുറച്ചു കുറുകി വരുമ്പോൾ തണുക്കാൻ വെക്കുക.

ക്രീം
ക്രീം 3 കപ്പ്
ഐസിങ് ഷുഗർ 3 tblsp
വാനില എസ്സൻസ് 1 tsp
ക്രീം ഉണ്ടാക്കുമ്പോൾ എപ്പോളും തണുത്ത ക്രീം,പാത്രം, ബീറ്റർ എന്നിവ ഉപയോഗിക്കുക.ഇനി ക്രീം നന്നായി ബീട് ചെയുക,കുറച്ചു കുറച്ചു ഐസിങ് ഷുഗർ ഇടുക…ഇനി അതിലേക് എസ്സൻസ് ചേർക്കുക….നല്ലോണം സ്റ്റിഫ് ആകുന്നത് വരെ ബീട് ചെയുക…..

കേക്ക് നന്നായി തണുത്ത ശേഷം…3,4 ലയറുകളായി കട്ട് ചെയുക….ഇനി ഒരു ലയറിന് മുകളിൽ സിറപ്പ് ഒഴിക്കുക,ഇനി അതിന് മുകളിൽ ക്രീം ചേർക്കുക,ഇനി അതിനു മുകളിൽ ചെറിയും വെക്കുക…അങ്ങനെ ബാക്കി ഉള്ള ലയറുകളും അങ്ങനെ തന്നെ ചെയുക…..അവസാനം ക്രീം കൊണ്ട് കവർ ചെയുക,ഇനി മുകളിലും വശങ്ങളിലും കുറച്ചു ചോക്കലെറ്റ് ചുരണ്ടിയത് വെക്കുക…മുകളിലായി ചെറിയും വെച്ച് അലങ്കരിക്കാം.ഞാൻ കിറ്റ് കാറ്റ് വെച്ചാണ് decarate ചെയ്‌തത…..ഓൺലൈൻ
കേക്ക് ക്ലാസ്സിനായി വിളിക്കുക/വാട്സാപ്പ് ചെയുക.. ആമിസ് ബേക്സ് 8714184558.

Happy Baking?.





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.