Loader

ഇറച്ചി പുട്ട്

By : | 1 Comment | On : November 21, 2017 | Category : Uncategorized



ഇറച്ചി പുട്ട്

തയ്യാറാക്കിയത് :സഹല യാസിര്‍

ആവശ്യമായ ചേരുവകള്‍

പുട്ട് പൊടി -1 cup

വെള്ളം ആവശ്യത്തിനു

വെളിച്ചെണ്ണ -3 tbsp

കടുക്

ഉള്ളി -1 cup

ഇഞ്ചി ചതച്ചത് -1 tbsp

വെളുത്തുള്ളി ചതച്ചത് -1 tbsp

പച്ചമുളക് -4

ഉപ്പ്

കറിവേപ്പില

മഞ്ഞള്‍ പൊടി -1/2 tsp

മല്ലി പൊടി -1 tsp

മുളക് പൊടി -1 tsp

കുരുമുളക് പൊടി -1/2 tsp

ഗരം മസാല -1/4 tsp

പെരുന്ജീരകം പൊടിച്ചത് -1/4 tsp

ബീഫ് -1/2 kg

തേങ്ങ
തയ്യാറാക്കുന്ന വിധം

1-ബീഫ് മഞ്ഞള്‍ ,കുരുമുളക് ,ഉപ്പ് ചേര്‍ത്ത് വേവിച്ചു മിക്സിയില്‍ ഒന്ന് crush ചെയ്തു മാറ്റി വെക്കുക

2-പുട്ട് പൊടി നനച്ചു മാറ്റി വെക്കുക

3-ഒരു പാന്‍ അടുപ്പില്‍ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക .കടുക് വറുക്കുക .കടുക് പൊട്ടി കഴിഞ്ഞാല്‍ അതില്‍ ഒരു cup അരിഞ്ഞ ഉള്ളി ചേര്‍ക്കുക .ഇഞ്ചി ,വെളുത്തുള്ളി ,പച്ചമുളക് കറിവേപ്പില യും കൂടി ചേര്‍ത്ത് നന്നായി വഴറ്റി എടുക്കുക .ഇനി 1/2 tsp മഞ്ഞള്‍ പൊടി ,1 tsp മല്ലി പൊടി ,1 tsp മുളക് പൊടി ,1/2 tsp കുരുമുളക് പൊടി ,1/4 tsp ഗരം മസാല ,പെരുന്ജീരകം പൊടിച്ചത് 1/4 tsp ചേര്‍ക്കുക .പച്ചമണം പോകുന്ന വരെ law flamel കുക്ക് ചെയ്യുക .ആവിശ്യത്തിന് ഉപ്പും കൂടി ചേര്‍ക്കണം .ഇനി നേരത്തെ തയ്യാറാക്കിയ ബീഫും കൂടി ചേര്‍ത്ത് മിക്സ്‌ ആകി വെക്കുക മസാല ready ..

4-ഇനി പുട്ട് കുറ്റിയില്‍ ആദ്യം കുറച് തേങ്ങ ചിരകിയത് ചേര്‍ത്ത് കൊടുക്കുക ..പിന്നെ നനച്ച പൊടി അതിനു മുകളില്‍ ബീഫ് മസാല ,തേങ്ങ പുട്ട് പൊടി ,ബീഫ് മസാല ,പിന്നെ കുറച്ചു പൊടിയും ,തേങ്ങയും ചേര്‍ത്ത് 4 മിനിറ്റ് ആവി കേറ്റി വേവിച്ചെടുക്കുക .

youtube link –https://youtu.be/wUlBfjtuWsQ





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Sheena Scaria Malayil on November 21, 2017

      Nice

        Reply

    Leave a Reply

    Your email address will not be published.