ചെട്ടിനാട് ചിക്കൻ കറി/Chettinadu Chicken Curry
ചെട്ടിനാട് ചിക്കൻ കറി/Chettinadu Chicken Curry
തയ്യാറാക്കിയത് :ബിന്സി അഭി
ഇന്ന് നമുക്ക് ചെട്ടിനാട് ചിക്കൻ കറി എങ്ങനെ ഉണ്ടാകുന്നതെന്ന് നോക്കാം.
ഒരു വെറൈറ്റി സ്വാദ് ആണ് ഇതിന്.
വീഡിയോ കാണാൻ:
https://youtu.be/eM5Zbc-4BCw
ആവശ്യമുള്ള സാധനങ്ങൾ:
ചിക്കൻ 800 g
സവാള 3
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടേബിൾ സ്പൂൺ
തക്കാളി 1 ചെറുതായി അരിഞ്ഞത്
മഞ്ഞൾ പൊടി 1 ടീസ്പൂണ്
കുരുമുളക് പൊടി 1/2 ടീസ്പൂണ്
മുളക് പൊടി 1 ടീസ്പൂൺ
നാരങ്ങാ നീര് 1/2
തേങ്ങാ ചിരകിയത് 1 ടേബിൾ സ്പൂൺ
മല്ലിയില
എണ്ണ
ഉപ്പു
മസാല
വറ്റൽ മുളക് 4
മല്ലി 1.5 ടേബിൾ സ്പൂൺ
പട്ട 1 കഷ്ണം
ഗ്രാമ്പു 3
ഏലക്ക 1
കുരുമുളക് 1 ടീസ്പൂണ്
പെരുംജീരകം 1.5 ടീസ്പൂൺ
ജീരകം 1/2 ടീസ്പൂണ്
രീതി:
ചിക്കൻ കഷ്ണങ്ങൾ മഞ്ഞൾ പൊടിയും ഉപ്പും കുരുമുളകും നാരങ്ങാ നീരും കൂടി 1 മണിക്കൂർ നന്നായി പുരട്ടി വെക്കുക .
ഒരു പാൻ വെച്ചു അതിൽ മസലാക്കു വേണ്ട എല്ലാം കൂടി നന്നായി വറുത്തു എടുക്കുക.ഒരു ടേബിൾ സ്പൂൺ തേങ്ങാ ചിരകിയതും കൂടി നന്നായി അരച്ചെടുക്കുക.
ഒരു പാൻ വെച്ചു അതിലേക്കു എണ്ണ ഒഴിച്ചു സവാള നന്നായി വഴറ്റുക. ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്തു മൂപ്പിക്കുക. ഇതിലേക്ക് 1 ടീസ്പൂണ് വീതം മഞ്ഞൾ പൊടിയും മുളക് പൊടിയും ഇട്ടു വഴറ്റുക. പൊടിയായി അരിഞ്ഞ തക്കാളി ചേർത്തു എണ്ണ തെളിയുന്ന വരെ വഴറ്റുക.
ചിക്കൻ ചേർത്തു നന്നായി ഇളക്കി അടച്ചു വെച്ചു ഒരു 10 മിനുറ്റ് വേവിക്കുക.ശേഷം അരച്ചു വെച്ച മസാല കൂടി ചേർത്തു ഇളക്കി നന്നായി എണ്ണ തെളിയുന്നത് വരെ വേവിക്കുക.
മല്ലിയില തൂകി വാങ്ങാം ..














