Loader

ദോശ കഴിക്കാൻ പോയാൽ ആശയക്കുഴപ്പത്തിലാകുമോ..?? പോകുന്നത് എറണാക

By : | 0 Comments | On : August 22, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ദോശ കഴിക്കാൻ പോയാൽ ആശയക്കുഴപ്പത്തിലാകുമോ..?? പോകുന്നത് എറണാകുളത്തെ പൈ ബ്രദേഴ്‌സിലേക്കാണെങ്കിൽ ഉറപ്പായിട്ടും ആകും, കാരണം 166 തരം ദോശകളാണ് ഇവിടെ തയാറാക്കുന്നത്. സാധാരണ തട്ട് ദോശ മുതൽ പുതിയ രുചിക്കൂട്ടിൽ തയാറാക്കുന്ന ഫൈവ് ഇൻ വൺ, സോൾട്ട് ആന്റ് പെപ്പർ ദോശകൾ വരെയാണ് പൈ ദോശയിലെ മെനുവിൽ ഉള്ളത്. 29 വർഷങ്ങൾക്ക് മുൻപ് 36 തരം ദോശകളുമായിട്ടാണ് പൈ ബ്രദേഴ്‌സ് തങ്ങളുടെ ഹോട്ടൽ ആരംഭിക്കുന്നത്. പൂർണ്ണമായും വെജിറ്റേറിയനായി തുടങ്ങിയ ഹോട്ടലിൽ ഇപ്പോൾ പുതിയ ദോശകളുടെ രുചിക്കൂട്ടിനായി മുട്ട ഉപയോഗിക്കുന്നുണ്ട്. എറണാകുളത്ത് ഇടപ്പള്ളി, എം.ജി റോഡ് എന്നിവിടങ്ങളിൽ പൈ ബ്രദേഴ്‌സ് ഹോട്ടൽ പ്രവർത്തിക്കുന്നുണ്ട്. രാവിലെ 9.30 മുതൽ രാത്രി 1.30 വരെ പൈ ബ്രദേഴ്‌സ് ഹോട്ടൽ പ്രവർത്തിക്കുന്നുണ്ട്. Download TastySpots Mobile App Now: www.TastySpots.com/app





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.