Loader

പനീർ ബിരിയാണി /കുക്കർ പനീർ ധം ബിരിയാണി

By : | 1 Comment | On : December 30, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



പനീർ ബിരിയാണി /കുക്കർ പനീർ ധം ബിരിയാണി

തയ്യാറാക്കിയത് :സ്നേഹ ധനൂജ്
ആവശ്യമായ ചേരുവകൾ :

പനീർ ക്യൂബ്സ് – 200 ഗ്രാം
ബസ്മതി റൈസ് – 1. 5 കപ്പ്
സവാള – 5-6 എണ്ണം വരെ സ്ലൈസസ്സ് ആക്കിയത്
ക്യാപ്സിക്കo- പകുതി ക്യൂബ്സ് ആക്കിയത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 3 ടീസ്പൂൺ
പച്ചമുളക് – എരിവ് അനുസരിച്ചു
മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
മുളക് പൊടി
ഗരം മസാല – 1 ടീസ്പൂൺ വീതം
ഗരം മസാല മുഴുവനോടെ (whole ഗരം മസാല )- 2 teaspoon
ബിരിയാണി മസാല -2 ടീസ്പൂൺ
തൈര് – 1/2 കപ്പ്
കശുവണ്ടി, കിസ്മിസ്
മല്ലിയില, പുതിനയില
നെയ്യ്
എണ്ണ
വെള്ളം
ഉപ്പു… ആവശ്യത്തിന്

പനീർ ക്യൂബ്സ് ഒരു ബൗളിലെടുത്തു അതിലേക്ക് തൈര്.. 2 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മഞ്ഞൾ പൊടി, 1 ടീസ്പൂൺ വീതം ഗരം മസാല, മുളക് പൊടി, ബിരിയാണി മസാല, ഉപ്പ്, ക്യാപ്സിക്കം എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചു 1 മണിക്കൂർ മാറിനേറ്റ് ചെയ്യാൻ വെക്കുക
അതെ പോലെ റൈസ് വെള്ളം ഒഴിച് സോക് ചെയ്യാൻ വെക്കുക (1/2 മണിക്കൂർ )
ശേഷം… ഒരു പാനിൽ നെയ്യൊഴിച്ച ചൂടായി വന്നാൽ സവാള വറുത്തെടുക്കാം, അതെ പാനിൽ തന്നെ കശുവണ്ടി, കിസ്മിസ് എന്നിവയും വറുത്തു മാറ്റി വെക്കാം
1 മണിക്കൂർ നു ശേഷം. ഒരു കുക്കർ അടുപ്പത് വെച്.. അതിലേക്ക് നെയ്യൊഴിച്ചു ഗരം മസാല മുഴുവനോടെ ഉള്ളത് മൂപ്പിച്ചെടുക്കാം, ശേഷം മാറിനേറ്റ് ചെയ്തു വെച്ച പനീർ അതിന്റെ മുകളിൽ ഇട്ടു, അതിനു മേലെ ആയി ബസ്മതി റൈസ്, വറുത്തു മാറ്റി വെച്ച സവാള, ഉപ്പു, ഒരു ടീസ്പൂൺ ബിരിയാണി മസാല, മല്ലിയില, പുതിനയില, 2 1/4 കപ്പ് വെള്ളം എന്നിവ ചേർത്ത് അടച്ചു വെച്ച് ഒരു വിസിൽ വരുന്നത് വരെ കുക്ക് ചെയ്യാം.. ശേഷം ഫ്ളയിം ഓഫ് ചെയ്തു, ആവി പോയാൽ തുറന്ന് ഒന്ന് യോജിപ്പിച്ചെടുക്കാം, വറുത്തു വെച്ച കശുവണ്ടി, കിസ്മിസ് എന്നിവ കൊണ്ട് ഗാർണിഷ് ചെയ്തെടുക്കാം. പനീർ ബിരിയാണി റെഡി
വീഡിയോ കാണാൻ :https://youtu.be/U51XQF5pVZ8





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Sneha Dhanuj on December 30, 2017

      Watch paneer biriyani video
      https://youtu.be/U51XQF5pVZ8

        Reply

    Leave a Reply

    Your email address will not be published.