Loader

മുതിര വട /Horsegram Vada

By : | 1 Comment | On : December 20, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



മുതിര വട /Horsegram Vada

തയ്യാറാക്കിയത് :സ്നേഹ ധനൂജ്

പരിപ്പുവടയെക്കാൾ ടേസ്റ്റി ഉം ഹെൽത്തി ഉം ആണ് മുതിര വട, ഉണ്ടാക്കി എടുക്കാനും എളുപ്പം ! മുതിരയുടെ ഗുണങ്ങൾ പ്രത്യേകം പറയണ്ടല്ലോ, !
ആവശ്യമായ സാധനങ്ങൾ :
മുതിര കുതിർത്തു വെച്ചത് – 1- 1. 5 കപ്പ്
ചെറിയുള്ളി -7-8 എണ്ണം
ഇഞ്ചി – ചെറിയ ഒരു കഷ്ണം
വറ്റൽ മുളക് – 4-5 എണ്ണം
പച്ചമുളക് – എരിവ് അനുസരിച്ചു, ചെറുതായി വട്ടത്തിൽ അരിഞ്ഞത്
കറിവേപ്പില
മല്ലിയില
ഒരു നുള്ളു കായം
ഉപ്പ്
വറുത്തെടുക്കാൻ ആവശ്യമായ എണ്ണ

ചെറിയുള്ളി, ഇഞ്ചി, വറ്റൽമുളക്, കറിവേപ്പില, മല്ലിയില എന്നിവ നന്നായി ഒരു മിക്സി ജാറിൽ ഇട്ട് ചതച്ചെടുക്കുക, ശേഷം പരിപ്പുവടക്ക് പരിപ്പ് അരച്ചെടുക്കുന്ന അതേ പാകത്തിൽ മുതിര വെള്ളം ചേർക്കാതെ തരികൾ ബാക്കി നിൽക്കുന്ന തരത്തിൽ അരച്ചെടുക്കുക,
അരച്ചെടുത്ത 2മിശ്രിതം ഒരു ബൗളിൽ എടുത്ത് അതിലേക്ക് കായം, ഉപ്പ്, പച്ചമുളക് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക,
അതിനു ശേഷം ഒരു പാൻ അടുപ്പത് വെച്ച് എണ്ണ ഒഴിച്ചു ചൂട് ആയി വന്നാൽ, വടയുടെ മാവ്, ഇഷ്ടം ഉള്ള ഷേപ്പ് ഇൽ ആക്കി വറുത്തെടുക്കാം
വീഡിയോ കാണാൻ :https://youtu.be/irzOsAF_CE0





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Sneha Dhanuj on December 20, 2017

      https://youtu.be/irzOsAF_CE0
      To watch the video ,click this link

        Reply

    Leave a Reply

    Your email address will not be published.