Loader

വെട്ടു കേക്ക്

By : | 0 Comments | On : August 13, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



വെട്ടു കേക്ക്
**************
തയ്യാറാക്കിയത് :ഫാത്തിമ (മൈമൂൺസ് കിച്ചൺ)

പൂ കേക്ക് / കജൂർ/ Flower Cake എന്നൊക്കെ വിളി പേരുള്ള ഈ കേക്ക് മുൻപൊക്കെ നമ്മുടെ നാട്ടിൻ പുറത്തെ ചായ കടകളിലെ ചില്ലലമാരികളിൽ സജീവമായിരുന്ന ഒരു വിഭവം ആണ്. ഇപ്പൊഴും അപൂർവം ചില ചായകടകളിൽ ഒരു മാറ്റവുമില്ലാതെ ഈ കേക്ക് കിട്ടാനുമുണ്ട്. അന്നൊക്കെ ഗൾഫ് നാടുകളിലേക്ക് പോവുന്ന മിക്കവരും ഉണ്ടാക്കി കൊണ്ടു പോകാറുള്ള ഒന്നാണിത്. അപ്പൊ ഉണ്ടാക്കുന്നത് നോക്കാം, അല്ലേ..

Ingredients:

മൈദ -2 കപ്പ്
റവ – ½ കപ്പ്
പഞ്ചസാര -1 കപ്പ്
ബേക്കിംഗ് സോഡ – ½ ടിസ്പൂൺ
മുട്ട -2 എണ്ണം
ഉപ്പ് -1 പിഞ്ച്
ഏലക്ക – 3 എണ്ണം
എണ്ണ – പൊരിക്കാനായി

Method:

മിക്സി ജാറിലേക്ക് പഞ്ചസാരയും ഏലക്കായും ഒരുമിച്ചിട്ടു പൊടിച്ചെടുക്കണം.

ഒരു ബൗളിൽ മൈദയും റവയും ബേക്കിഗ് സോഡയും ഒരു നുള്ള് ഉപ്പും മിക്സ്‌ ചെയ്യുക.

മറ്റൊരു ബൗളിൽ മുട്ട പൊട്ടിച്ചൊഴിച്ചു സ്പൂൺ കൊണ്ടു നന്നായി ബീറ്റ് ചെയ്യണം. ഇതിലേക്ക് പൊടിച്ച പഞ്ചസാരയും ഇട്ടു നന്നായി യോജിപ്പിക്കുക. നല്ലൊരു ക്രീം പോലെ ആയികിട്ടും. ഇതിലേക്ക് മൈദ കൂട്ട് കുറേശ്ശെ ചേർത്ത് നന്നായി കുഴച്ചു ചപ്പാത്തിക്ക് കുഴക്കും പോലെ മാവ് തയ്യാറാക്കുക .

അൽപ്പം എണ്ണ തടവി 2 – 3 മണിക്കൂർ മൂടി വെച്ച ശേഷം മാവ് നീളത്തിൽ ഒന്ന് റോൾ ചെയ്യുക . അതിന് ശേഷം ചെറിയ square shape ൽ ആക്കി കട്ട് ചെയ്തു ഓരോന്നിന്റെയും നടു ഭാഗത്ത്‌ കത്തികൊണ്ട് ഒരു “x” അല്ലെങ്കിൽ “+” മാർക്ക് ചെയ്തു വെക്കണം.

ചീനച്ചട്ടിയിൽ എണ്ണ ചൂടായ ശേഷം low flame ൽ ആക്കി കുറച്ചു കുറച്ചായി ഇട്ടു വറുത്തെടുക്കുക. എണ്ണയിൽ ഇട്ട് അടിഭാഗം ഒന്ന് മൊരിഞ്ഞ ശേഷം മാത്രമേ തിരിച്ചിടാൻ പാടുള്ളൂ ..

വെട്ടു കേക്ക് റെഡി ..

Watch me on YouTube
https://youtu.be/ZlRfrV5uI2o





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.