Loader

വെജിറ്റബിൾ കറി

By : | 4 Comments | On : March 21, 2016 | Category : Uncategorized


വെജിറ്റബിൾ കറി:-

തയ്യാറാക്കിയത്:- സോണിയ അലി

ഉരുളകിഴങ്ങ് -1
ക്യാരറ്റ് -1
സവാള -1
തക്കാളി -1
പച്ചമുളക് -2
വെളുത്തുള്ളി -2 അല്ലി
കറി വേപ്പില -2 കതിർപ്പ്
ഓയിൽ -ആവശ്യത്തിന്
കടുക് -1 ടീസ്പൂണ്‍
മുളകുപ്പൊടി -1/2 ടീസ്പൂണ്‍
മഞ്ഞൾപ്പൊടി -1 ടീസ്പൂണ്‍
ഉപ്പ്‌ -പാകത്തിന്

ഉണ്ടാക്കുന്ന വിധം

ഉരുള കിഴങ്ങ് ,ക്യാരറ്റ് തൊലി കളഞ്ഞു കഴുകി ചെറുതായി മുറിച്ചു വെക്കുക.

ഒരു കുക്കറിൽ ഉരുള കിഴങ്ങ് ,ക്യാരററ് ,സവാള ചെറുതായി മുറിച്ചത് ,പച്ചമുളക് നടുവേ പിളർന്നത് ,തക്കാളി മുറിച്ചത് ,വെളുത്തുള്ളി അരിഞ്ഞത് ,കറി വേപ്പില ,മുളക് പൊടി ,മഞ്ഞൾപൊടി ,ഉപ്പ്‌ ,1 കപ്പ്‌ വെള്ളവും ചേർത്ത് 3 വിസിൽ ആകുന്നതു വരെ ( ചെറിയ തീയിൽ ) വേവിക്കുക.

ശേഷം ഒരു പാനിൽ ഓയിൽ ഒഴിച്ച് കടുക്‌,കറി വേപ്പില എന്നിവ വറുത്ത് കറിയിൽ ചേർത്ത് ദോശ ,അപ്പം ,പത്തിരി എന്നിവയുടെ ഒപ്പം വിളംമ്പാം.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (4)

    1. posted by Sujatha Ramdas on March 21, 2016

      Good

        Reply
    2. posted by Alinaduvannur Mayan Ali on March 21, 2016

      Good

        Reply
    3. posted by Ajitha Anish on March 21, 2016

      Appo savala vazhattande

        Reply
    4. posted by Rajitha Arun on March 21, 2016

      good

        Reply

    Leave a Reply

    Your email address will not be published.