Loader

ആലു പെറോട്ട (Aloo Paratha)

By : | 0 Comments | On : December 1, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

ആലു പെറോട്ട

തയ്യാറാക്കിയത്:- ഷീജ .എം.പി.

ആവശ്യമായ സാധനങ്ങള്‍
=====================
1.ആട്ട 3 കപ്പ്
2.ബട്ടര്‍ 1 വലിയ സ്പൂണ്‍
3.വെള്ളം പൊടി കുഴയ്ക്കാന്‍ പാകത്തിന്
4.ഉരുളക്കിഴങ്ങ് 250gm
5.വെളുത്തുള്ളി ചതച്ചത് 3 അല്ലി.
6.മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
7.സവാള 1 വലുത്
8.പച്ചമുളക് 2/3 എണ്ണം കൊത്തിയരിഞ്ഞത്
9.കറിവേപ്പില ഒരു തണ്ട്
10.മല്ലിയില അരിഞ്ഞത് ഒരു വലിയ സ്പൂണ്‍
11. ഗരം മസാല അര ടീസ്പൂണ്‍
12.. വെളിച്ചെണ്ണ ഒരു വലിയ സ്പൂണ്‍
13.നെയ്യ് 1 വലിയസ്പൂണ്‍

തയ്യാറാക്കുന്ന വിധം
=================
ആട്ട ഉപ്പും ബട്ടറും വെള്ളവും ചേര്‍ത്ത് ചപ്പാത്തി പാകത്തില്‍ മയത്തില്‍ കുഴയ്ക്കുക.
ഉരുളക്കിഴങ്ങ് വൃത്തിയായി കഴുകി വെളുത്തുള്ളി ചതച്ചതും ഉപ്പും മഞ്ഞളും ചേര്‍ത്ത് പുഴുങ്ങുക. തോലുകളഞ്ഞ ഉരുളക്കിഴങ്ങ് നന്നായി ഉടയ്ക്കുക .
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാകുന്നോള്‍
സവാള കനം കുറച്ച് കൊത്തിയരിഞ്ഞത് ഇടുക. ഒന്നു രണ്ട് മിനിറ്റ് കഴിഞ്ഞ് 8 മുതല്‍ 11 വരെ ചേരുവകള്‍ ഇതോടൊപ്പം ചേര്‍ത്ത് വഴറ്റുക. പാകത്തിന് ഉപ്പ് ചേര്‍ത്ത് പച്ച മണം മാറുമ്പോള്‍ നേരത്തെ തയ്യാറാക്കിയ ഉരുളക്കിഴങ്ങ് കൂടി ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക

ഗോതമ്പു മാവ് കൈവെള്ളയില്‍ പരത്തി അതിലേക്ക് തയ്യാറാക്കിയ ഉരുളക്കിഴങ്ങ് കൂട്ട് വച്ച് ഉരുളകളാക്കുക. ഇവ
പലകയില്‍ കുറച്ച് പൊടി വിതറി അല്പം കട്ടിയില്‍ പരത്താം.
തവ ചൂടാകുമ്പോള്‍ ആലു പെറോട്ട ഇടുക.
അല്പസമയം കഴിഞ്ഞ് മറിച്ചിട്ട് വേവിക്കാം. പാകമാകുമ്പോള്‍ പെറോട്ടയുടെ അരികിലൂടെ അല്പം നെയ്യ് ഒഴിച്ച് വീണ്ടും മറിച്ചിടുക. ഇപ്പോള്‍ രണ്ടു പുറവും നന്നായി മൊരിയുകയും പെറോട്ട പൊങ്ങി വരികയും ചെയ്യും.

നല്ല സ്വാദിലും മയത്തിലും തയ്യാറാക്കുന്ന ഈ പ്രഭാത ഭക്ഷണം ആരോഗ്യപ്രദവും രുചികരവുമാണ്. ചേര്‍ത്തു കഴിക്കാന്‍ കറി ആവശ്യമില്ല. എങ്കിലും പുളിയില്ലാത്ത കട്ടത്തൈര് ഇതോടൊപ്പം ചേര്‍ത്ത് കഴിച്ചാല്‍ പ്രഭാത ഭക്ഷണം പോഷക സമൃദ്ധമാകും.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.