Loader

ബീഫ്‌ കട് ലറ്റ് (Beef Cutlet)

By : | 0 Comments | On : July 10, 2016 | Category : Uncategorized


ബീഫ്‌ കട് ലറ്റ്

തയ്യാറാക്കിയത്:- അബീന

ബീഫ് – 1 കിലോ
ഉരുളക്കിഴങ്ങ് – 4
പച്ചമുളക് – 4
ഇഞ്ചി – ഒരു ഇടത്തരം കഷണം
മുട്ട – 2
റെസ്ക് പൊടി – ആവശ്യത്തിന്
സവാള – 3 – 4
ഗരം മസാല -1 ടീ സ്പൂണ്‍
കുരുമുളക് പൊടി – 2 ടീ സ്പൂണ്‍
മഞ്ഞൾ പൊടി – 1/4 ടീസ്പൂണ്‍
കറി വേപ്പില – 1 തണ്ട്
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ പൊരിക്കാൻ ആവിശ്യത്തിന്

തയ്യാറാക്കുന്ന വിധം

ബീഫ് കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങള്‍ ആക്കി കുറച്ച് ഉപ്പ് ചേർത്ത് കുക്കറില്‍ ഇട്ടു ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിയ്ക്കുക (ഏകദേശം 8 വിസിൽ )ചൂട് ആറിയതിനു ശേഷം വെന്ത ബീഫ് ഒരു മിക്സിയിൽ ചെറുതായി ചതച്ച് എടുക്കുക.
ഇനി ഉരുളക്കിഴങ്ങ് തൊലിയോട് കൂടി തന്നെ കഴുകി വെള്ളം ചേര്ത്തു വേവിക്കുക (കൂക്കറിൽ ആണെങ്കിൽ പെട്ടെന്ന് വെന്ത് കിട്ടും)
ഇഞ്ചി ,സവാള ,പച്ചമുളക്,കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞു വയ്ക്കുക.ഒരു പാൻ ചൂടാക്കി ഇവ വഴറ്റുക.,ഇതിലേക്ക് കുരുമുളക് പൊടി ,ഗരം മസാല,മഞ്ഞള്പൊടി,ഉപ്പ് എന്നിവ ചേര്ത് വീണ്ടും വഴറ്റുക.ഇതിലേക്ക് ബീഫ് ഇട്ടു 5 മിനിറ്റ് വഴറ്റുക,ഉരുളക്കിഴങ്ങ് തൊലി കളഞ്ഞു കൈ കൊണ്ട് ഉടച്ചു ഇതിലേക്ക് ചേര്ക്കുക. നന്നായി ഇളക്കുക.തീ ഓഫ് ചെയ്യുക.ചൂടാറിയതിന് ശേഷം കൈ കൊണ്ട് ഒന്ന് കൂടി നന്നായി യോജിപ്പിക്കുക.
ഇനി ഉരുട്ടി ഇഷ്ടമുള്ള ആകൃതിയില്‍ പരത്തുക.
ഇനി ഒരു പാത്രത്തില്‍ മുട്ടയുടെ വെള്ള എടുത്തു വയ്ക്കുക, മറ്റൊരു പാത്രത്തില്‍ റസ്ക്ക് പൊടിയും,
ഒരു പാനില്‍ എണ്ണ ഒഴിച്ച് നന്നായി ചൂട് ആകുമ്പോള്‍ ബീഫ് മിക്സ് ഉരുട്ടിയത് മുട്ട വെള്ളയില്‍ മുക്കി ബ്രെഡ്‌ പൊടിയില്‍ മുക്കി എണ്ണയില്‍ ഇട്ടു രണ്ടു വശവും പൊരിച്ച് എടുക്കുക.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.