Loader

ചിക്കൻ കിഴി (Chicken Kizhi)

By : | 2 Comments | On : June 18, 2017 | Category : Uncategorized


ചിക്കൻ കിഴി (Chicken Kizhi)

ചിക്കൻ വച്ച് ഒരു കിഴി ഉണ്ടാക്കിയാലൊ, വാഴയിലയിൽ പൊള്ളിക്കുന്ന പോലെ തന്നെയാണു ഇതും.

ചിക്കൻ -500gm
സവാള -3
തക്കാളി -2
വറ്റൽ മുളക് -2
കുരുമുളക് ചതച്ചത്- 2 റ്റീസ്പൂൺ
കാശ്മീരി മുളക്പൊടി -1.5 റ്റീസ്പൂൺ
പച്ചമുളക് -2
ഇഞ്ചി – വെള്ളുതുള്ളി അരിഞത്-1 റ്റീസ്പൂൺ
മഞൾപൊടി -1/4 റ്റീസ്പൂൺ
മല്ലിപൊടി -1/2 റ്റീസ്പൂൺ
ഗരം മസാല -1/4 റ്റീസ്പൂൺ
കറിവേപ്പില -1 തണ്ട്
ഉപ്പ്,എണ്ണ , കടുക്- പാകത്തിനു
വാഴയില -2

ചിക്കൻ ചെറിയ കഷണങ്ങളാക്കി കുറച്ച് ഉപ്പ്, 2 നുള്ള് മഞൾപൊടി, 1/2 റ്റീസ്പൂൺ മുളക്പൊടി ഇവ പുരട്ടി ചിക്കൻ 20 മിനുറ്റ് മാറ്റി വക്കുക.

സവാള,തക്കാളി, പച്ചമുളക് ഇവ ചെറുതായി അരിഞ്ഞ് വക്കുക.

പാനിൽ പാകത്തിനു എണ്ണ ചൂടാക്കി കടുക്, കറിവേപ്പില,വറ്റൽ മുളക് ഇവ ചേർത്ത് മൂപ്പിച്ച് സവാള ,പച്ചമുളക് ഇവ ചേർത്ത് വഴറ്റുക.

സവാള ചെറുതായി നിറം മാറി വരുമ്പോൾ ,ഇഞ്ചി വെള്ളുതുള്ളി അരിഞത് ചേർത് ,വഴറ്റുക.സവാള നല്ല ഗോൾഡൻ നിറം ആയി കഴിയുമ്പോൾ തക്കാളി ചേർത്ത് വഴറ്റുക.

തക്കാളി നന്നായി ഉടഞ്ഞ് വരുമ്പോൾ പാകത്തിനു ഉപ്പ്, മഞൾപൊടി,മുളക്പൊടി,മല്ലിപൊടി,കുരുമുളക് ചതച്ചത്,ഗരം മസാല ഇവ ചേർത് നന്നായി പച്ചമണം മാറി ,നിറവും നന്നായി മാറി വരുന്ന വരെ വഴറ്റുക.

നന്നായി വഴന്റ് എണ്ണ തെളിയുന്ന പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യാം.

2 വാഴയില ,കുറച്ച് വലുതും ,കീറാത്തതും എടുക്കുക.
കഴുകി വൃത്തിയാക്കി തീയി പിടിച്ച് ചെറുതായി വാട്ടി എടുക്കുക.

ഇനി ആ ഇലകളിൽ ഒരോന്നിലായി ആദ്യം ഉണ്ടാക്കിയ കുറച്ച് മസാല നിരത്തുക,അതിന്റെ മേലെ പകുതി ചിക്കൻ പീസ് നിരത്തുക,അതിന്റെ മേലെ കുറച്ച് മസാല കൂടെ നിരത്തുക.ഇനി ആ ഇല ഒരു കിഴി പോലെ ആക്കി വാഴനാരു ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് തന്നെ കിഴി കെട്ടുക.ഇല്ലെങ്കിൽ നൂൽ ഉപയോഗിച്ച് കെട്ടാം.മറ്റെ ഇലയും ഇതു പൊലെ ചെയ്ത് എടുക്കുക.

ഇനി 2 രീതിയിൽ ചെയ്യാം.ഒന്നില്ലെങ്കിൽ അപ്പചെമ്പിൽ വച്ച് 20-25 മിനുറ്റ് വേവിച്ച് എടുക്കാം.അല്ലെങ്കിൽ പാനിൽ അടച്ച് വച്ച് തിരിച്ചും മറിച്ചും ഇട്ട് 20-25 മിനുറ്റ് വേവിച്ച് എടുക്കുക.

നല്ല അടിപൊളി ,രുചികരമായ വാഴയിലയിൽ തയ്യാറാക്കിയ ചിക്കൻ കിഴി തയ്യാർ.

എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ.

By:-Lakshmi Prasanth


ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (2)

    1. posted by Amina Nizam on April 23, 2016

      Chicken currect venthe kitto…

        Reply
    2. posted by Aswathy Deepu on April 23, 2016

      Wooow

        Reply

    Leave a Reply

    Your email address will not be published.