ചിക്കൻ വരട്ട് (Chicken Varatt)
ചിക്കന്‍ വരട്ട്
തയ്യാറാക്കിയത്: ഷരീഫ സലിം
ചിക്കന്‍ 1 കിലോ
മല്ലിപൊടി 2 ടീസ്പൂണ്‍
മഞള്‍ പൊടി 1 ടീസ്പൂണ്‍
മുളക്പൊടി അര ടീസ്പൂണ്‍
ഗരം മസാല 1/2 ടീസ്പൂണ്‍
മീറ്റ് മസാല 2 ടീസ്പൂണ്‍
ഉലുവ 1/2 ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
എണ്ണ 2 ടീസ്പൂണ്‍
വലിയ ഉളളി 2 എണ്ണം
തക്കാളി 1 എണ്ണം
പച്ചമുളക് 2 എണ്ണം
കറിവേപ്പില,മല്ലിയില – ആവശ്യത്തിന്
തക്കാളി സോസ് 2 ടീസ്പൂണ്‍
ഇഞ്ചി ചെറിയ കഷ്ണം
വെളുതതുളളി 6 അല്ലി
വെളളം 1/2 ഗ്ളാസ്
ഉണ്ടാകുന്ന വിധം
ചിക്കന്‍ കഴുകി വൃത്തിയാകിയ ശേഷം മല്ലിപൊടി മഞള്‍പൊടി മുളക്പൊടി ഗരംമസാല ഉപ്പ് ഉലുവ ഇഞ്ചി വെളുതതുളളി എന്നിവ വെളളം ചേര്‍ത്ത് കുകറില്‍ വേവിക്കുക (3വിസില്‍ വന്നാല്‍ കുകര്‍ ഓഫാകുക) ശേഷം അടുപ്പത്ത് ചട്ടി വെച്ച് ചൂടാകുമ്പോള്‍ അതിലേക് എണ്ണ ഒഴിച്ച് വലിയ ഉളളി കറിവേപ്പില പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക 2 മിനിറ്റ് കഴിഞ്ഞ ശേഷം തക്കാളി മീറ്റ് മസാല കുറച്ച് ഉപ്പ് എന്നിവ ചേര്‍ക്കുക 2 മിനിറ്റ് കഴിഞ്ഞ ശേഷം മല്ലിയില വേവിച്ച ചിക്കന്‍ എന്നിവ ചേര്‍ക്കുക ഇളക്കുക ശേഷം 2 മിനിറ്റ് അടച്ച് വെക്കുക ശേഷം തീ ഓഫാകി ഇറക്കി വെച്ച് പ്ലേറ്റിലേക്ക് വിളമ്പാം 🙂
posted by Jafarchemmala Thondy on October 10, 2016
മീറ്റ് മസാല ചിക്കൻ മസാല ആണോ ?