കക്കയിറച്ചി വരട്ടിയത് (Clam Roast)
കക്കയിറച്ചി വരട്ടിയത്.
** ** ** ** **
(കക്കയിറച്ചി/ചിപ്പി വരട്ടിയത് )
തയ്യാറാക്കിയത് :- ഹസീന
ക്ളീനാക്കിയ ചിപ്പികള്‍ മഞളും ഉപ്പും ചേര്‍ത്ത് കുക്കറില്‍ 2 വിസില്‍ കേള്‍ക്കെ പുഴുങി വെളളം മാറ്റി വച്ചു. 250 ഗ്രാം, ചിപ്പി ഉണ്ടാകും. അതിലേക്ക് 1സ്പൂണ്‍ കുരുമുളക്പൊടിയും.1സ്പൂണ്‍ കശ്മീരി മുളക്പൊടിയും.കുറച്ച് മഞളും, അരസ്പൂണ്‍ മസാലപൊടിയും ചേര്‍ത്ത് ചൂടായ ഓയിലില്‍ പകുതി വേവാക്കി ഫ്റയ്ചെയ്തെടുക്കണം.
മറ്റൊരു പാനില്‍ കുറച്ച് ഓയിലൊഴിച്ച് 1സവാള കട്ട്ചെയ്തതും. 10ചെറിയ ഉളളി കട്ട്ചെയ്തതും 8 പീസ് വെളുത്തുളളിയും .1പീസ് ഇഞ്ചി ചതച്ചതും ചേര്‍ത്ത് വഴറ്റണം.(തക്കാളി&കാപ്സിക്കം ആവശൃമെങ്കില്‍ ചേര്‍ക്കാം)
കറിവേപ്പില യിടാം. 2 പച്ചമുളകിടാം. വീണ്ടു മസാലയ്ക് ആവശൃമായ പൊടികള്‍ ചേര്‍ക്കണം.
ഒരുസ്പൂണ്‍ മുളക്പൊടി,
ഒരു സ്പൂണ്‍ മല്ലിപൊടി.
അരസ്പൂണ്‍ വീതം. മഞള്‍ പൊടി, കുരുമുളക്പൊടി, മസാല പൊടി, ഉപ്പ്പൊടി, ഇത്റയും ചേര്‍ത്ത് വഴറ്റി ഫ്റയ്ചെയ്ത കക്കയിറച്ചി ചേര്‍ത്ത് വരട്ടി യെടുക്കാം. ടേസ്റ്റി കക്കയിറച്ചി ഫ്റയ് റെഡി.













