കോക്കനട്ട് ബീഫ് ഫ്രൈ (Coconut Beef Fry)
കോക്കനട്ട് ബീഫ് ഫ്രൈ :-
തയ്യാറാക്കിയത്:- ഹൻസി ഷമീർ
ബീഫ് 500 ഗ്രാം
നാളികേരകൊത്ത് 3 ടേബിൾസ്പൂൺ
സബോള 2
ഇഞ്ചിവെള്ളുള്ളിപേസ്റ്റ് 1 1/2 ടേബിൾസ്പൂൺ
പച്ചമുളക് 2
പെപ്പെർപൌഡർ 1/2 സ്പൂൺ
ജീരകപ്പൊടി 1/2 സ്പൂൺ
മല്ലിപ്പൊടി 3/4 ടേബിൾസ്പൂൺ
മഞ്ഞൾപൊടി 1/2 സ്പൂൺ
മുളകുപൊടി 1 സ്പൂൺ
ഗരം മസാല 3/4 സ്പൂൺ
കറിവേപ്പില
മല്ലിയില
ഉപ്പ്
വെളിച്ചെണ്ണ
ബീഫ് നന്നായി കഴുകി വെള്ളം കളഞ്ഞ് കുറച്ച് മഞ്ഞൾപൊടി മുളകുപൊടി ഇഞ്ചി വെള്ളുള്ളി പേസ്റ്റ് ഉപ്പ് ഗരം മസാല ചേർത്ത് നന്നായി പിടിപ്പിച്ച് ഒരു മണിക്കൂർ വെക്കുക. ശേഷം കുറച്ച് വെള്ളം ഒഴിച്ച് ഒരു കുക്കെറിൽ വേവിച്ചെടുക്കുക.വെന്ത ശേഷം കുക്കെറിൽ വെള്ളം ഉണ്ടെങ്കിൽ വറ്റിച്ചെടുക്കണം. ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് നാളികേരക്കൊത്ത് വറുത്തെടുക്കുക. ശേഷം കുറച്ച് കറിവേപ്പില ഫ്രൈ ചെയ്ത് എടുക്കുക. അതേ വെളിച്ചെണ്ണയിൽ ബീഫ് ഒന്നു ഫ്രൈ ചെയ്തു എടുക്കുക.ഈ സെയിം വെളിച്ചെണ്ണയിൽ ബാക്കി ഇഞ്ചി വെള്ളുള്ളി പേസ്റ്റ് പച്ചമുളക് ഇട്ടു മൂപ്പിക്കുക. ശേഷം സബോള ഇട്ടു വഴറ്റുക. സബോള വഴറ്റിയ ശേഷം ബാക്കി പൊടികൾ ചേർക്കുക. പൊടികളുടെ പച്ചമണം മാറിയ ശേഷം ബീഫ് കറിവേപ്പില നാളികേരകൊത്ത് ചേർക്കുക. ഒരു 5 മിനിറ്റ് നു ശേഷം മല്ലിയില കൂടെ ചേർത്ത് തീ ഓഫ് ചെയ്യാം.
posted by Remya Renni on March 6, 2016
Very good
posted by Aneesh PS on March 6, 2016
ഒരു സംശയം ബീഫ് വറുത്തു ക കഴിഞ്ഞാല് അതിൽ വെളിച്ചെണ്ണ bakki ബാക്കിഉണ്ടാകുമോ
posted by Binu Kumar on March 6, 2016
Super
posted by Sheeba Joby on March 6, 2016
Nice
posted by Binoy Mathew Varghese on March 6, 2016
Ithu endhu coconut beef fry… allenkilum …beef nu eppolum thenga kothu idum… athinu peru mattendiyirunnilla
posted by Alphine A Joseph on March 6, 2016
Oh bhayankaramm thanna
posted by Seeli Pradeep on March 6, 2016
Supper…
posted by Anil Priya Anil on March 6, 2016
Adipoli
posted by Dev Raj on March 6, 2016
Super…
posted by Gireesh KG Unni on March 6, 2016
???
posted by Anar Anarjin on March 6, 2016
സൂപ്പർ
posted by Shameer Kp on March 6, 2016
കഴിച്ചത് പോലെയായി
posted by Aby Varghese on March 6, 2016
nice
posted by Rajani Sojan on March 6, 2016
Super