പരിപ്പ് പായസം (Dal Payasam)
പരിപ്പ് പായസം
ഈസ്റ്റേൺ മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം
മത്സരാർത്ഥി:-ജിൻസ സജാസ്
…………………………………………………
ഓണ സദ്യ എന്ന് പറയുമ്പോൾ ആദ്യം ഓർക്കുന്നത് പായസം ആയിരിക്കും. ഇന്ന് ഏറെ രുചിയുള്ള പരിപ്പ് പായസം ആണ് പരിചയപ്പെടുത്തുന്നത്.
——————–
ചേരുവകൾ:
ചെറുവയറ്റിൻ പരിപ്പ് – 1 കിലോഗ്രാം
ശർക്കര – 1കിലോഗ്രാം (ഉരുക്കി വെക്കണം)
തേങ്ങാ -2 എണ്ണം
(തേങ്ങയുടെ ഒന്നും, രണ്ടും,മൂന്നും പാൽ എടുത്തു വെക്കണം)
തേങ്ങ കൊത്തു -1കപ്പ്
നെയ് – 50ഗ്രാം
കശുവണ്ടി – 100ഗ്രാം
മുന്തിരി -100ഗ്രാം
ഏലക്ക പൊടിച്ചത് -2സ്പൂൺ
തയ്യാറാക്കുന്ന വിധം:
—————————–
ചെറുവയറ്റിന്പരിപ്പ് നന്നായി വറുത്തെടുക്കുക. നല്ല പൊട്ടുന്ന പരുവം ആകണം. ശേഷം ചൂട് ആറിയാൽ നന്നായി കഴുകി എടുക്കണം. ഈ പരിപ്പിനെ മൂന്നാം പാലിൽ വേവിച്ചെടുക്കണം.വെന്ത പരിപ്പ് തവി ഉപയോഗിച്ച് നന്നായി ഉടച്ചു ചേർക്കണം….
അതിലേക് ശർക്കര പാനി ചേർക്കുക.കുറച്ച് നെയ്യും ചേർത് നന്നായി ഇളക്കി കൊടുക്കുക.
എല്ലാം കൂടി നന്നായി കുറുകി വരുമ്പോൾ രണ്ടാം പാൽ ചേർക്കുക
ഏലക്ക പൊടിച്ചത് ചേർത് കൊടുക്കുക. (ജീരകത്തിന്റേം, ചുക്കിന്റേം രുചി ഇഷ്ടമുള്ളവർക് ചേർക്കാം. )
ഇനി അത് കൂടി നന്നായി കുറുക്കി എടുക്കണം….ഇനി അവസാനം ഒന്നാം പാൽ ചേർത്ത് നന്നായി ഇളക്കി മാറ്റി വെക്കുക…
പാനിൽ ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ച് തേങ്ങ കൊത്ത് , കശുവണ്ടി, മുന്തിരി വറുത്തു ഇതിൽ ചേർക്കുക..
പരിപ്പ് പായസം തയ്യാർ..
(EMPOK #12)
















posted by Swathy Krishnan on September 1, 2016
Perfect colour, perfect consistency