Loader

മുട്ട റോസ്റ്റ് (Egg Roast)

By : | 6 Comments | On : April 1, 2017 | Category : Uncategorized

മുട്ട റോസ്റ്റ് ( Egg Roast)

ഇന്ന് ഞാൻ വന്നേക്കുന്നെ വളരെ നാടനായ ഒരു മുട്ട റോസ്റ്റുമായിട്ട് ആണേട്ടൊ , നമ്മുക്ക് തുടങ്ങിയാലോ

മുട്ട – 3 ( പുഴുങ്ങി തോട് കളഞു വക്കുക)
സവാള – 3 ( മീഡിയം വലുപ്പം)
തക്കാളി നന്നായി പഴുത്തത്- 2 വലുത്
പച്ചമുളക് -2 ( നെടുകെ കീറിയത്)
ഇഞ്ചി വെളുതുള്ളി ചതച്ചത് – 1 ടീസ്പൂൺ
മഞൾപൊടി – 1/4 ടീസ്പൂൺ
മുളക് പൊടി – 1 ടീസ്പൂൺ
കുരുമുളക് പൊടി -1/2 ടീസ്പൂൺ
ഗരം മസാല -3/4 ടീസ്പൂൺ
കറിവേപ്പില – 1 തണ്ട്
മല്ലിയില അരിഞത് – കുറച്ച് ( optional)
പെരും ജീരകം – 1/4 ടീസ്പൂൺ
കടുക്, ഉപ്പ് ,എണ്ണ -പാകത്തിനു

സവാള കനം കുറച്ച് നീളത്തിലോ ,ചെറുതായോ അരിഞ്ഞ് വക്കുക

പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്, പെരുംജീരകം, കറിവേപ്പില ചേർത്ത് മൂപ്പിക്കുക

മൂത്ത് കഴിയുമ്പോൾ ഇഞ്ചി ,വെള്ളുതുള്ളി പേസ്റ്റ് , പച്ചമുളക് ഇവ കൂടെ ചേർത്ത് മൂപ്പിച്ച് പച്ചമണം മാറി കഴിയുമ്പോൾ സവാള ചേർത്ത് ഇളക്കി വഴറ്റുക.

സവാള വഴന്റ് ഗോൾഡൻ നിറം ആയി വരുമ്പോൾ മഞൾപൊടി, മുളക് പൊടി, കുരുമുളക് പൊടി ,പകുതി ഗരം മസാല ഇവ കൂടെ ചേർത്ത് മൂപ്പിക്കുക.മല്ലിപൊടി താല്പര്യമുള്ളവർക്ക് 1 ടീസ്പൂൺ ചേർക്കാവുന്നതാണു.ഞാൻ മല്ലിപൊടി ചേർത്തിട്ട് ഇല്ല.

പൊടികളൊക്കെനന്നായി വഴന്റ് പച്ചമണം മാറി നല്ലവണ്ണം നിറമൊക്കെ മാറി വരുമ്പോൾ ചെറുതായി നുറുക്കിയ തക്കാളി ചേർത്ത് ,പാകത്തിനു ഉപ്പും ചേർത്ത് നന്നായി ഇളക്കി അടച്ച് വച്ച് വേവിക്കുക.

5 മിനുറ്റിനു ശേഷം മൂടി തുറന്ന് ഇളക്കി ബാക്കി ഗരം മസാല കൂടെ ചേർത്ത് ഇളക്കി , വളരെ കുറച്ച് വെള്ളം ആവശ്യമെങ്കിൽ മാത്രം ചേർത്ത്, ഒന്നു കൂടെ അടച്ച് വച്ച് വേവിക്കുക.( തക്കാളിനന്നായി പഴുത്തത് ആണെൽ അതിൽ നിന്നും ആവശ്യത്തിനു വെള്ളം ഇറങ്ങും ,വേറെ വെള്ളം ചേർക്കേണ്ടി വരില്ല)

ചാറ് നന്നായി കുറുകി,എണ്ണ തെളിയുന്ന പരുവം ആകുമ്പോൾ
മുട്ട ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യാം.മല്ലിയില തൂകി 5 മിനുറ്റ് അടച്ച് വച്ച ശേഷം ഉപയോഗിക്കാം.മുട്ട മുറിച്ചോ, അല്ലെങ്കിൽ ഒന്നു വരഞ്ഞൊ ചേർക്കാവുന്നെ ആണു.

ചപ്പാത്തി, അപ്പം, പുട്ട്, ദോശ എന്നിവക്ക് എല്ലാം ഒപ്പം നല്ലൊരു കിടിലൻ കോമ്പിനേഷൻ ആണു ഇത്.എല്ലാരും ഉണ്ടാക്കി നോക്കുമല്ലൊ…

By :- Lakshmi Prasanth

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (6)

    1. posted by Sasi Sekarath on March 31, 2017

      ഞങ്ങളുടെ വീട്ടിൽ ഉണ്ടാക്കുന്ന അതേ വിഭവം..good taste

        Reply
    2. posted by Saku Thayyil on March 31, 2017

      Ethu njan undakarundu Ethu Super

        Reply
    3. posted by Ck Fathima Sainudeen on March 31, 2017

      tngu …

        Reply
    4. posted by Sunil Ac on March 31, 2017

      Will Try

        Reply
    5. posted by Rishad Kallamoola on March 31, 2017

      മുട്ട പുഴുങ്ങി വെച്ചത് കണ്ടാൽ ഞാനത് അപ്പോൾതന്നെ എടുത്തു വിഴുങ്ങികളയും…. അതുകൊണ്ട് മുട്ടറോസ്റ്റിന്റെ കൂടെ എനിക്ക് മുട്ട കിട്ടാറില്ല….

        Reply
    6. posted by Sindhu John on March 31, 2017

      Mmm..undakkarundu!

        Reply

    Leave a Reply

    Your email address will not be published.