തേങ്ങ വറുത്തരച്ച മീൻ കറി (Fish Curry with Fried Coconut Gravy)
തേങ്ങ വറുത്തരച്ച മീന്‍ കറി :-
***********************
തയ്യാറാക്കിയത്:- മുനീറ സഹീര്‍
അയല, അയക്കൂറ, ആവോലി ഒക്കെ വെച്ച് ഇങ്ങിനെ ഉണ്ടാക്കാം… ഞാന്‍ ഉണ്ടാക്കിയത് മത്തി ഉപയോഗിച്ചിട്ട് ആണ്… എരിവും, പുളി ഒക്കെ ആവശ്യത്തിന് അനുസരിച്ച് മാറ്റം വരുത്തുക…
മത്തി – 1/2 കിലോ
തേങ്ങ ചിരകിയത് – 1/2 ടീ കപ്പ്
സവാള – 1
തക്കാളി – 1
പച്ചമുളക് – 2 എണ്ണം
പുളിവെള്ളം – 2 ടേബിള്‍സ്പൂണ്‍
മല്ലിപൊടി – 1/2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി – 1/2 ടിസ്പൂണ്‍
കുരുമുളക് പൊടി – 1 ടേബിള്‍സ്പൂണ്‍
പെരുജീരകം – 1/2 ടിസ്പൂണ്‍
കടുക് – 1/2 ടിസ്പൂണ്‍
ഉലുവ – 1 നുള്ള്
കറിവേപ്പില – 2 തണ്ട്
എണ്ണ – 1 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം :-
മീന്‍ കഴുകി കഷണങ്ങളാക്കി വെക്കുക…
വാളന്‍പുളി വെളളത്തില്‍ കുതിര്‍ത്ത് പിഴിഞ്ഞ് പുളിവെള്ളം എടുത്തു വെക്കുക…
പാനില്‍ തേങ്ങ ചിരകിയത്, പെരുജീരകം, സവാള അരിഞ്ഞത് ഇട്ട് വറുക്കുക… ബ്രൗണ്‍ നിറമാക്കുമ്പോള്‍ മല്ലിപൊടി ഇട്ട് 1,2 മിനിറ്റ് വറുത്ത് തീ ഓഫ് ചെയ്യുക… തണുത്താല്‍ മിക്സിയില്‍ ഇട്ട് നന്നായി അരച്ച് വെക്കുക…
പാനില്‍ എണ്ണ ചൂടാക്കി കടുക്, ഉലുവ കറിവേപ്പില ഇട്ട് മൂപ്പിക്കുക… 1/2 ടേബിള്‍സ്പൂണ്‍ കുരുമുളക് പൊടി ഇട്ട് വഴറ്റുക… തക്കാളി കഷ്ണങ്ങളാക്കിയതും, പച്ചമുളക്, മഞ്ഞള്‍പൊടി ചേര്‍ത്ത് നന്നായി വഴറ്റുക…. അരച്ച തേങ്ങ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് മീന്‍ കഷ്ണങ്ങളും, പുള്ളിവെള്ളവും, ആവശ്യത്തിന് വെളളവും ചേര്‍ത്ത് വേവിക്കുക… മീന്‍ വെന്താല്‍ ബാക്കിയുള്ള കുരുമുളക് പൊടിയും ചേര്‍ത്ത് ഇളക്കി വാങ്ങാം… പാത്രത്തിലേക്ക് മാറ്റി ചുടോടെ വിളമ്പാം… Thanks.
posted by Rajani Sojan on February 19, 2016
Very nice
posted by Reetha K Mohan on February 19, 2016
V nice
posted by Sheeba Rajeev on February 19, 2016
Superb
posted by Raneesh Sasi on February 19, 2016
thanguuuuu
posted by Lalita Vijay on February 19, 2016
Kothi varunnr
posted by Fadhan Fadhu on February 19, 2016
Muneeratha njan veetilot veram.
posted by Veena Achu on February 19, 2016
Thank u chechii
posted by Sijo Varghese on February 19, 2016
Ethu trivandram style anu
posted by Rhaafi Kollam on February 19, 2016
excellent.
posted by Ibrahim Palappetty on February 19, 2016
good
posted by Hakkim Olavakkodu on February 19, 2016
Super
posted by Shukoor Muhammad on February 19, 2016
Super
posted by Kingini Nidhin on February 19, 2016
Kollam
posted by Ahad Venad on February 19, 2016
good
posted by Angel Vtk on February 19, 2016
കണ്ടിട്ട് നാവീന്ന് വെള്ളം വരുന്നു ചേച്ചീ….
posted by Vahid NT on February 19, 2016
Super
posted by Vichus Alepy on February 19, 2016
alepy mean curry aano muneera chechii??
posted by Santhosh Raman Kutty on February 19, 2016
Very very nice
posted by Ashraf Anzil on February 19, 2016
Very nice
posted by Rema Kapoor on February 19, 2016
It’s tasti