Loader

നെല്ലിക്ക ജ്യൂസ് (Gooseberry Juice)

By : | 2 Comments | On : April 29, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

നെല്ലിക്ക ജ്യൂസ്: (gooseberry juice)
——————————————————-
തയ്യാറാക്കിയത്: ബിജിലി മനോജ്

നെല്ലിക്ക : 8
പഞ്ചസാര : 10 ടേബിൾസ്പൂൺ
ചെറുനാരങ്ങ : ½ കഷ്ണം
ഏലക്കായ:2 എണ്ണം
ഇഞ്ചി : ചെറിയ കഷ്ണം
വെള്ളം: ആവശ്യത്തിന്
നെല്ലിക്ക നന്നായി ചിരകി എടുക്കുക. മിക്സിയിൽ നെല്ലിക്കയും,ഇഞ്ചിയും,ഏലക്കായയും വെള്ളം ചേർക്കാതെ അരച്ചെടുക്കുക.ഒരു അരിപ്പ വെച്ച് അരിച്ചെടുക്കുക.

ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ പഞ്ചസാര ഇടുക, വെള്ളം ഒഴിച്ച് ഇളക്കികൊണ്ടിരിക്കുക. ലായനി നൂൽ പരുവമാവാൻ തുടങ്ങുമ്പോൾ തീ കുറച്ച് തയ്യാറാക്കി വെച്ചിരിക്കുന്ന നെല്ലിക്കയുടെ ലായനി ഒഴിച്ച് നന്നായി ഇളക്കുക. ചെറുനാരങ്ങ നീര് ചേർക്കുക സിറപ്പ് പരുവത്തിൽ ആകുമ്പോൾ ഇറക്കി വെച്ച് തണുത്ത ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാം.ആവശ്യമുള്ളപ്പോൾ വെള്ളവും എെസ്ക്യൂബും ചേർത്ത് ഉപയോഗിക്കാം.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (2)

    1. posted by Suresh Madassery on April 28, 2017

      nice

        Reply
    2. posted by Viji Raju on April 28, 2017

      Very good combination

        Reply

    Leave a Reply

    Your email address will not be published.