Loader

ചക്ക കിണ്ണത്തപ്പം (Jackfruit Kinnathappam)

By : | 1 Comment | On : July 30, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

ഹായ് കൂട്ടുകാരേ….ചായ കുടിച്ചോ എല്ലാവരും?ഇല്ലെങ്കില്‍ വേഗം വരൂ..ചക്ക കൊണ്ട് ഉണ്ടാക്കിയ കിണ്ണത്തപ്പം ആണ്..എന്റെ ഒരു പരീക്ഷണംആണ്… നല്ല ടേസ്ററ് ഉണ്ട്ട്ടോ….

തയ്യാറാക്കിയത്:- നേഹ മോള്‍

ചേരുവകള്‍
************
പച്ചരി-2ഗ്ലാസ്സ്
തേങ്ങ-1 വലിയ മുറി
ശര്‍ക്കര-150ഗ്രാം
ചക്കചുള-20എണ്ണം
ചെറിയജീരകം-1ടീസ്
ചെറിയ ഉള്ളി-6എണ്ണം
ഏലക്ക-3എണ്ണം
ഉപ്പ്-ഒരു നുള്ള്
അണ്ടിപരിപ്പ്-10എണ്ണം
മുന്തിരി-15എണ്ണം
നെയ്-2ടീസ്

തയ്യാറാക്കുന്നവിധം
*********************
ശര്‍ക്കര കുറച്ച് വെള്ളത്തില്‍ ഉരുക്കി വെക്കുക…
ചക്ക ചുളകള്‍ ആവിയില്‍ വേവിച്ചതിന് ശേഷം,ചൂടാറിയാല്‍ വെള്ളം ചേര്‍ക്കാതെ അരച്ചു വെക്കുക..
പച്ചരിയും,തേങ്ങയും,ചെറിയ ഉള്ളിയും,ഏലക്കയും ശര്‍ക്കര നീര് ചേര്‍ത്ത് മിക്സിയില്‍ നല്ലതു പോലെ അരച്ചെടുക്കുക…
ഇതിലേക്ക് ചക്ക അരച്ചതും,ചെറിയ ജീരകവും ഉപ്പ് പൊടിയും ചേര്‍ത്ത് നല്ലതു പോലെ ഇളക്കി ഒരു മണിക്കൂര്‍ വെക്കുക…
നെയ്യില്‍ മൂപ്പിച്ച അണ്ടിപരിപ്പും,മുന്തിരിയുംചേര്‍ത്തിളക്കി,ഇഡ്ഡലി ചെമ്പില്‍ കിണ്ണം വെച്ച്,മാവ് ഒഴിച്ച് ആവിയില്‍ വേവിച്ചെടുക്കാം…

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Shobha Anand on July 28, 2016

      super dish.

        Reply

    Leave a Reply

    Your email address will not be published.