Loader

കേരമീൻ കറി (Kerala Fish Curry)

By : | 0 Comments | On : July 22, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

“”കേരമീൻ കറി

തയ്യാറാക്കിയത്:- സുകന്യ സന്തോഷ്

ആവശ്യമുള്ള സാധനങ്ങള്‍
മീന്‍ – 1 കിലോ

ഇഞ്ചി- 2 വലിയ കഷണം
ചുവന്നുള്ളി- 200 ഗ്രാം
കുടം പുളി- 4 കഷണം
പച്ചമുളക്5 എണ്ണം വേപ്പില അല്‍പം
മുളകു പൊടി – 4 ടേബിള്‍ സ്പൂണ്‍
മഞ്ഞൾപൊടി 1 ടേബിൾ സ്പൂൺ മല്ലിപ്പൊടി2സ്‌പൂൺ കറിവേപ്പില 2 തണ്ട്
വെളിച്ചെണ്ണ- 5 സ്പൂണ്‍
?????ഉണ്ടാക്കുന്ന വിധം
മീന്‍ വെട്ടി കഴുകി ചെറിയ കഷണങ്ങള്‍ ആക്കി വെക്കുക
ചുവന്നുള്ളി, ഇഞ്ചി.പച്ചമുളക് എന്നിവ ചതച്ചു മാറ്റി വെക്കുക
കുടം പുളി അല്‍പം ഉപ്പു ചേര്‍ത്തു വെള്ളത്തില്‍ ഇട്ടു വെക്കുക.
ചൂടായ മണ്‍ ചട്ടിയില്‍ 5സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചു ഇതിലേക്കു ചതച്ചു വെച്ച കൂട്ടും, കറിവേപ്പിലയും ചേര്‍ത്തു നന്നായി വഴറ്റുക.

മുളകു പൊടി.മല്ലിപൊടി.മഞ്ഞൾപൊടി.നന്നായി
മൂപ്പിക്കുക,
ഇതിലേക്‌ക്‍ 1 കപ്പ്‌ തേങ്ങാ പാൽ ഒഴിക്കുക.
അരപ്പു തിളക്കുമ്പോള്‍ മീന്‍ കഷണങ്ങള്‍ ഇട്ടു ഉപ്പും പുളിയും ചേര്‍ത്ത്‌ ചെറു തീയില്‍ നന്നായി വറ്റിച്ചെടുക്കുക.
വാങ്ങുമ്പോള്‍ 1 സ്പൂണ്‍ പച്ച വെളിച്ചെണ്ണ, കറി വേപ്പില ഇവ ചേര്‍ത്തു ചട്ടി ചുറ്റിച്ചു വാങ്ങുക.
കേരമീന്‍ കറി തയ്യാര്‍ !!!

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.