Loader

നാരകത്തില വറുത്തരച്ച കറി (Lemon Leaf Curry)

By : | 0 Comments | On : May 22, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

നാരകത്തില വറുത്തരച്ച കറി (Lemon Leaf Curry)

എന്തൊന്നാ നാരങ്ങാ കറി ഉണ്ടാക്കുന്ന് വച്ച് അതിന്റെ ഇല കറി വക്കാനൊ? ഇതു വല്ലൊം നടക്കൊ എന്നൊക്കെ ചോദിക്കാൻ വരട്ടെ,ഇതു ഒരു സ്വാദിഷ്ടമായ നാരങ്ങയുടെ അതെ രുചി തരുന്ന ഒരു കറിയാണു.കൂടാതെ ഒരു മരുന്ന് കൂടി ആണിത്,വയറിനു സുഖമില്ലാതപ്പൊൾ ഈ കറിയുണ്ടാക്കി കഞിക്കൊപ്പം കഴിച്ചാൽ നല്ല ആശ്വാസം കിട്ടും.അതു മാത്രമല്ല കറി വക്കാൻ മറ്റു പച്ചകറികൾ ഒന്നും ഇല്ലെങ്കിലും ഇത് ഉണ്ടാക്കാവുന്ന താണു,അപ്പൊ എങ്ങനെ എന്ന് നോക്കിയാലൊ

നാരകത്തില – 5
തേങ്ങ. -1/2 മുറി
വറ്റൽ മുളക് -2
മുളക്പൊടി -2 റ്റീസ്പൂൺ
മല്ലിപൊടി -2 റ്റീസ്പൂൺ
മഞൾപൊടി -1/4 റ്റീസ്പൂൺ
ഉലുവാപൊടി -1/4 റ്റീസ്പൂൺ
കറി വേപ്പില -1 തണ്ട്
ചെറിയുള്ളി -3
ഉപ്പ്,എണ്ണ,കടുക്- പാകത്തിനു
കുടം പുളി -3 കഷണം( ഇല്ലെങ്കിൽ വാളൻ പുളി പേസ്റ്റ് -1 റ്റീസ്പൂൺ)

തേങ്ങ ,നാരങ്ങ ഇല(നാരകത്തില) ചെറിയുള്ളി,ലെശം കറിവേപ്പില ഇവ നല്ല ചുവക്കെ വരുത്ത് എടുക്കുക.തേങ്ങ ഒരു മുക്കാൽ വറവ് ആകുമ്പോൾ മല്ലിപൊടി,മുളക്പൊടി,മഞൾപൊടി ഇവ കൂടെ ചേർത്ത് വറത്ത് എടുക്കുക.

ചൂടാറിയ ശെഷം തേങ്ങ കൂട്ട് നല്ല വണ്ണം തരിയില്ലാതെ അരച്ച് എടുക്കുക.

ശെഷം ഈ അരപ്പ് പാകത്തിനു വെള്ളം ,ഉപ്പ് ഇവ ചേർത്ത് കലക്കി വക്കുക.

പാൻ അടുപ്പത്ത് വച്ച് ചൂടാക്കി കലക്കി വച്ച കൂട്ട് ഒഴിച്ച് ,കുടം പുളി കൂടെ ചേർത്ത് അടച്ച് വച്ച് ചൂടാക്കുക.നന്നായി തിള വന്ന ശെഷം തീ ഓഫ് ചെയ്യാം.മെലെ ഉലുവാപൊടി തൂകാം.

പാനിൽ എണ്ണ ചൂടാക്കി കടുക്,കറിവേപ്പില ,വറ്റൽമുളക് ഇവ താളിച്ച് കറിയിലെക്ക് ചേർത്ത് ഇളക്കി ഉപയോഗിക്കാം.

അപ്പൊ ഇതു അറിയാത്തവർ ഒന്ന് ഉണ്ടാക്കി കഴിച്ച് നോക്കു,തീർച്ചയായും ഇഷ്ടപ്പെടും.

By:- Lakshmi Prasanth

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.