മക്രോണി പായസം (Macaroni Kheer)
മക്രോണി പായസം
തയ്യാറാക്കിയത്:- ജബ്ബു ജബ്ബാര്‍
ഇന്ന് ഒരു വെത്യസ്ത മായ ഒരു ഐറ്റം ആയി ആണ് ഞാന്‍ വന്നിരിക്കുന്നത്….
പായസമിഷ്ടപ്പെടാത്തവര്‍ ആരാണുള്ളത്. ആ ഇഷ്ടം നിലനില്‍ക്കുന്നത് കൊണ്ടുതന്നെയാണ് അരിയും അടയും സേമിയവും പഴവും പരിപ്പുമെല്ലാം കടന്ന് കാരറ്റ് പോലുള്ള പച്ചക്കറികളും പഴങ്ങളുമെല്ലാം പായസമായി കടന്നുവന്നത്. വ്യത്യസ്ഥങ്ങളായ നിരവധി പായസങ്ങളുണ്ട്… തീര്‍ത്തും വെത്യസ്തമായ ഒരു പായസം,
ചേരുവകള്‍…
മക്രോണി – അരകപ്പ്
പഞ്ചസാര- 3 ടീസ്പൂണ്‍
നെയ്യ്- 3 ടീസ്പൂണ്‍
കണ്ടയ്നര്‍ മില്‍ക് -4 ടീസ്പൂണ്‍
പാല്‍- ഒന്നര കപ്പ്
കശുവണ്ടിപ്പരിപ്പ്-ഉണക്കമുന്തിരി ആവശ്യത്തിന് ഏലയ്ക്കപ്പൊടി- 1 ടീസ്പൂണ്‍
ഉണ്ടാക്കുന്നവിധം..
നെയ്യ് ചൂടാക്കി മക്രോണി അതിലിട്ട് വറുക്കുക ( മക്രോണി ചെറുതാക്കിയതിനു ശേഷംവര്‍ക്കുന്നതു ആണ് നല്ലത് . 4 ആക്കി പൊട്ടിച്ചാല്‍ മതി )
അതിന് ശേഷം ഇത് പാല്‍ തിളപ്പിക്കുക ഇതിലേക്ക് പഞ്ചസാരയും കണ്ടയ്നര്‍ മില്‍കും ചേര്‍ത്തു ഇളക്കുക.. അതിലേക് ഏലയ്ക്കപ്പൊടി ചേര്‍ത്തതിന് ശേഷം മക്രോണി ചേര്‍ത്തു തിളപ്പിക്കുക..
അല്‍പ്പം നെയ്യില്‍ കശുവണ്ടിയും മുന്തിരിയും വറുത്തതിന് ശേഷം പായസത്തിലേക്ക് ചേര്‍ത്തു വാങ്ങിവെക്കാം.